Actor Vijay Party | വയ്യാവേലി പിടിക്കുമോ വിജയ്? ലോക്‌സഭാ തിരഞ്ഞെടുപ്പിന് പുതിയ പാര്‍ടി പ്രഖ്യാപനം

 


ചെന്നൈ: (KVARTHA) വയ്യാവേലി പിടിക്കാന്‍ തമിഴ് സിനിമയിലെ ഒരു സൂപര്‍ താരം കൂടി രാഷ്ട്രീയ കളത്തിലിറങ്ങുന്നു. ഇളയ ദളപതി വിജയിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് സ്വന്തം പാര്‍ടിയുടെ പ്രഖ്യാപനം നടത്താന്‍ ഒരുങ്ങുന്നത്. തമിഴ്‌നാട്, ചെന്നൈ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ തന്റെ രസികര്‍ മണ്‍ട്രങ്ങളെ പാര്‍ടിയാക്കി മാറ്റാനാണ് ഒരുങ്ങുന്നത്.

ചെന്നൈയ്ക്കു സമീപം പനയൂരില്‍ ചേര്‍ന്ന വിജയ് മക്കള്‍ ഇയക്കം നേതൃയോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്തു നിലപാടാണ് സ്വീകരിക്കേണ്ടെതെന്ന കാര്യമാണ് യോഗത്തില്‍ പ്രധാനമായും ചര്‍ചയായതെന്നാണ് വിവരം.

Actor Vijay Party | വയ്യാവേലി പിടിക്കുമോ വിജയ്? ലോക്‌സഭാ തിരഞ്ഞെടുപ്പിന് പുതിയ പാര്‍ടി പ്രഖ്യാപനം


വിജയ് മക്കള്‍ ഇയക്കത്തിന് തമിഴ്‌നാട്ടില്‍ താലൂക് തലങ്ങളില്‍ വരെ യൂനിറ്റുകളുണ്ട്. ഐ ടി അഭിഭാഷക മെഡികല്‍ രംഗത്തും പോഷക സംഘടനകളുണ്ട്. സാംസ്‌കാരിക ലൈബ്രറി, വിദ്യാഭ്യാസ പ്രവര്‍ത്തകരും വിജയിയെ അനുകൂലിക്കുന്ന പലരും പുതിയ രാഷ്ട്രീയ പാര്‍ടി രൂപീകരിക്കുന്ന വേളയില്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്.

എന്നാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന നിലപാടിലാണ് വിജയ് എന്നാണ് കരുതുന്നത്. ഏതെങ്കിലും മുന്നണിക്ക് പിന്തുണ നല്‍കാനാണ് സാധ്യത. നേരത്തെ കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍കാരിനെതിരെ സിനിമയില്‍ വിമര്‍ശനപരമായ പരാമര്‍ശം നടത്തിയതിന് ബി ജെ പിയുമായി വിജയ് തെറ്റിയിരുന്നു. അതുകൊണ്ടുതന്നെ ബി ജെ പിക്ക് പിന്തുണ കൊടുക്കാന്‍ സാധ്യത കുറവാണ്.

കോണ്‍ഗ്രസിനോട് പഴയ താല്‍പര്യവും വിജയിക്കില്ല. സംസ്ഥാനം ഭരിക്കുന്ന ഡി എം കെ യുമായി മുന്നണി ബന്ധമുണ്ടാക്കുമോയെന്ന കാര്യമാണ് തമിഴ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. തമിഴ്‌നാട്ടില്‍ സൂപര്‍ താരങ്ങള്‍ പാര്‍ടികള്‍ ഉണ്ടാക്കുന്നതും വന്‍പരാജയമേറ്റുവാങ്ങുന്നതും പതിവാണ്. എം ജി ആര്‍, മുത്തുവേല്‍, കരുണാനിധി, ജയലളിത എന്നിവര്‍ മാത്രമേ തമിഴ് അരസലില്‍ മുതല്‍ അമൈചറായി വെന്നിക്കൊടി പാറിച്ചിട്ടുള്ളൂ.

വിജയ് കാന്ത്, കമല്‍ ഹാസന്‍ തുടങ്ങിയ നേതാക്കള്‍ ദുരന്തങ്ങളായി മാറി. രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് കരുതിയ രജനീകാന്തും കൈ പൊള്ളുമെന്നതിനാല്‍ പിന്തിരിയുകയായിരുന്നു. ആരെയും ആശ്രയിക്കാതെ ചെറു പാര്‍ടികള്‍ക്ക് തമിഴ് രാഷ്ട്രീയ രംഗത്ത് നിലനില്‍പ്പില്ലെന്നതാണ് പോയ കാല ചരിത്രം.

Keywords: Thalapathy Vijay to enter politics soon; aims at Lok Sabha elections; more Deets inside, Chennai, News, Actor Vijay, Politics, Lok Sabha Election, Meeting, Congress, BJP, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia