Thalapathy 68 | ആരാധകര്‍ക്കുള്ള പുതുവത്സരസമ്മാനമായി 'ദളപതി 68' ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിടാനൊരുങ്ങി അണിയറപ്രവര്‍ത്തകര്‍
Dec 31, 2023, 15:22 IST
ചെന്നൈ: (KVARTHA) ആരാധകര്‍ക്കുള്ള പുതുവത്സരസമ്മാനമായി 'ദളപതി 68' ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിടാനൊരുങ്ങി അണിയറപ്രവര്‍ത്തകര്‍. ഡിസംബര്‍ 31ന് വൈകുന്നേരം ആറ് മണിക്ക് ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിടും.
വിജയ് യുടെ കരിയറിലെ 68-ാമത് ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കട് പ്രഭുവാണ്. എ ജി എസ് എന്റര്ടെയിന്മെന്റാണ് ചിത്രം നിര്‍മിക്കുന്നത്. എ ജി എസ് എന്റര്‍ടെയിന്‍മെന്റിന്റെ 25-ാം ചിത്രമാണിത്. 'ലിയോ'യ്ക്ക് ശേഷമുള്ള വിജയ് ചിത്രത്തിന്റെ ഫസ്റ്റ് ലുകിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
ചിത്രത്തിന്റെ ടൈറ്റിലിനെക്കുറിച്ച് കുറച്ച് നാളുകളായി സമൂഹ മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ചകളാണ് നടക്കുന്നത്. ശാന്ത്, പ്രഭുദേവ, ജയറാം, അജ്മല്‍ അമീര്‍, മോഹന്‍, യോഗി ബാബു, വി ടി വി ഗണേഷ്, മീനാക്ഷി ചൗധരി, സ്നേഹ, ലൈല എന്നിവര്‍ക്കൊപ്പം വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംജി അമരന്, അരവിന്ദ്, അജയ് രാജ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
യുവന് ശങ്കര്‍ രാജയാണ് സംഗീത സംവിധാനം. സിദ്ധാര്‍ഥ് നൂനി ഛായാഗ്രഹണവും വെങ്കട് രാജന് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. രാജീവന് ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. ദിലീപ് സുബ്ബരായനാണ് സംഘട്ടന സംവിധാനം.

Keywords: Thalapathy 68 First Look Release Date And Time Revealed: Heightened Excitement Among Vijay's Fans, Chennai, News, Thalapathy 68 First Look, Release Date, Social Media, Gift, Poster, Director, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.