തടിയന്റവിട നസീറിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തടിയന്റവിട നസീറിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
കണ്ണൂര്‍: സര്‍ഫ്രാസ് നവാസിന്‌ രഹസ്യ സന്ദേശമടങ്ങിയ കത്തെഴുതിയെന്ന കേസില്‍ ചോദ്യം ചെയ്യാന്‍ തടിയന്റവിട നസീറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ടു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയവേ തടിയന്റവിട നസീര്‍ തന്നെ കാണാന്‍ ജയിലിലെത്തിയ മോഷണക്കേസ് പ്രതി റിയാസ്  വശമാണ്‌ കത്തെഴുതി നല്‍കിയത്. ബാംഗ്ളൂരിലെ അഗ്രഹാര ജയിലില്‍ കഴിയുന്ന ബാംഗ്ളൂര്‍ സ്ഫോടനക്കേസ് പ്രതി സര്‍ഫ്രാസ് നവാസിനാണ്‌ കത്ത് നല്‍കിയത്. നാളെ വൈകിട്ടുവരെയാണ്‌ ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ടൌണ്‍  പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

ഈ മാസം 28നു ബാംഗ്ളൂരില്‍ കേസുണ്ടെന്നും കസ്റ്റഡിയില്‍ വിടരുതെന്നും നസീര്‍ കോടതിയെ ബോധിപ്പിച്ചു. പോലീസ് കള്ളക്കേസ് എടുക്കുന്നുവെന്നും പീഡിപ്പിക്കുന്നുവെന്നുമുള്ള പരാതി മജിസ്ട്രേറ്റിന് എഴുതി നല്‍കുകയും ചെയ്തു.


English Summary
Kannur: Thadiyantavida Naseer is under police custody till tomorrow evening.


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script