രാജ് താക്കറേയ്ക്ക് ദിഗ്‌വിജയ് സിംഗിന്റെ മറുപടി

 


രാജ് താക്കറേയ്ക്ക് ദിഗ്‌വിജയ് സിംഗിന്റെ മറുപടി
ന്യൂഡല്‍ഹി: മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറെയ്ക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗിന്റെ  മറുപടി. ബിഹാറില്‍ നിന്നുള്ളവരെ നുഴഞ്ഞുയറ്റക്കാരായി മുദ്ര കുത്തുമെന്ന് പറയുന്ന  രാജ് താക്കറെ, സ്വന്തം കുടുംബം ബീഹാറില്‍ നിന്ന് കുടിയേറിയവരാണെന്ന് മറക്കരുതെന്ന്  ദിഗ്‌വിജയ് സിംഗ് ഓര്‍മിപ്പിച്ചു.

മുംബയുടെ ചരിത്രം നോക്കിയാല്‍ അത് മത്സ്യബന്ധന തൊഴിലാളികളുടെ പട്ടണമാണെന്ന് മനസിലാകും. അപ്പോള്‍ താക്കറെ കുടുംബവും കുടിയേറിയവരാണ്. താക്കറെ കുടുംബം ബിഹാറില്‍ നിന്ന് മദ്ധ്യപ്രദേശിലേക്കും പിന്നീട് മുംബയിലേക്കും കുടിയേറിയവരാണെന്ന കാര്യം രാജ് താക്കറെ മറക്കരുതെന്നായിരുന്നു- ദിഗ്‌വിജയ് സിംഗ്  പറഞ്ഞു.

രാജ് താക്കറെയുടെ പരാമര്‍ശത്തെ ഭരണഘടനയോടുള്ള വെല്ലുവിളിയെന്നാണ് ജനതാദള്‍ (യു)? നേതാവ് ശിവാനന്ദ് തിവാരി പ്രതികരിച്ചത്. രാജ് താക്കറെ പറഞ്ഞയുടന്‍ മുംബയ് സിറ്റി പൊലീസ് കമ്മീഷണറെ മാറ്റി. മഹാരാഷ്ട്ര സര്‍ക്കാരിനെക്കാള്‍ വലിയവനാണ് രാജ് താക്കറെയെന്ന സന്ദേശം നല്‍കാനാണോ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

SUMMARY: Raj Thackeray's comments threatening to brand Biharis as "infiltrators" have fuelled a controversy with leaders from various political parties slamming the MNS chief over the issue.

Key Words:  Raj Thackeray, infiltrators,  MNS, Congress general secretary,  Digvijaya Singh , Thackeray family ,  Dhar , Western Madhya Pradesh, history of Mumbai, city of fishermen
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia