നെഗ്രോത സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണം; ഏഴ് ജവാന്‍മാര്‍ക്ക് വീരമൃത്യു
Nov 29, 2016, 16:30 IST
ജമ്മു: (www.kvartha.com 29.11.2016) കശ്മീരിലെ നഗ്രോത സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് ജവാന്‍മാര്‍ക്ക് വീരമൃത്യു. കൊല്ലപ്പെട്ട ജവാന്‍മാരില്‍ രണ്ട് പേര്‍ ഓഫീസര്‍മാരാണ്. ആക്രമണം നടത്തിയ നാല് ഭീകരരെ സൈന്യം വധിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരമണിയോടെയാണു ഭീകരര്‍ ആക്രമണം നടത്തിയത്. ജമ്മുവില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള നഗ്രോതയിലെ സൈനിക താവളത്തിനുള്ളിലാണ് ഭീകരാക്രമണം നടന്നത്. ആര്‍മിയുടെ 16 കോര്‍പ്പിന്റെ ആസ്ഥാനമാണ് നഗ്രോത.
സൈനിക ക്യാമ്പിനുള്ളില്‍ നുഴഞ്ഞുകയറിയ ഭീകരര്‍ ക്യാമ്പിന് നേരേ ഗ്രനേഡ് എറിയുകയായിരുന്നു. മൂന്നോളം ഭീകരര്‍ സൈനിക ക്യാമ്പില്‍ ഒളിച്ചിരിക്കുന്നതായി നേരത്തെ റിപോര്‍ട്ടുണ്ടായിരുന്നു. ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ നേരത്തെ സൈന്യം നടത്തിയിരുന്നു. ആക്രമണത്തെ തുടര്‍ന്ന് നഗ്രോതയില്‍ സ്‌കൂളുകള്‍ അടച്ചു.
സമീപ പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയും ക്യാമ്പിന് സമീപത്തെ പ്രദേശങ്ങളെല്ലാം തന്നെ സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കുകയും ചെയ്തിരുന്നു. മാത്രമല്ല ഭീകരരെ നേരിടാന്‍ കൂടുതല്‍ സൈന്യത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. അതേസമയം കശ്മീരിലെ സാംബയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു.

Also Read:
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ ഉപരോധ സമരം
Keywords: Terrorists attack Army unit in Nagrota near Jammu, Jammu, Kashmir, Injured, Twitter, School, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.