ജമ്മു കശ്മീരിൽ ഭീകരാക്രമണം; പ്രിൻസിപലടക്കമുള്ള രണ്ട് അധ്യാപകർ കൊല്ലപ്പെട്ടു
Oct 7, 2021, 20:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കശ്മീർ: (www.kvartha.com 07.10.2021) ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ശ്രീനഗറിൽ രണ്ട് അധ്യാപകർ ഭീകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഭീകരർ ഇവരെ വെടിവച്ച് കൊല്ലുകയായിരുന്നുവെന്നാണ് പുറത്തു വന്ന റിപോർട്. ശ്രീനഗർ ഇഡ്ഗ ഗവൺമെന്റ് ബോയ്സ് ഹയർസെകൻഡറിസ്കൂളിലെ പ്രിൻസിപലടക്കമുള്ള രണ്ട് അധ്യാപകരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
രാവിലെ 11.15 ലോടെയാണ് സുപീന്ദർ കൗര്‍, ദീപക് എന്നീരണ്ട് അധ്യാപകർക്ക് നേരെ ഭീകരർ നിറയൊഴിച്ചതായാണ് റിപോർട്. ഉടനെ ആശുപത്രിയിലെത്തിക്കാനായെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ആക്രമണം നടത്തിയ ഭീകരർക്കായുള്ള അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് സൈന്യം അറിയിച്ചു. അതേസമയം കഴിഞ്ഞദിവസം നടന്ന ഭീകരാക്രമണത്തിൽ ജമ്മുകശ്മീരിലെ പ്രമുഖ വ്യവസായി അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.
ഭീകരർക്കായി പ്രദേശത്ത് സൈന്യം തെരച്ചില്‍ നടത്തുന്നുണ്ട്. ആക്രമണം ഞെട്ടിക്കുന്നതാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു. മനുഷ്യത്വമില്ലാത്ത പ്രവർത്തിയെ അപലപിക്കുന്നത് കൊണ്ട് മാത്രം കാര്യമില്ലെന്നും ഒമർ അബ്ദുള്ള പറഞ്ഞു.

Keywords: India,National,News,Kashmir,attack,Killed,Teachers, Terrorist attack in Jammu and Kashmir; Two teachers were killed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.