Terrorist attack | ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; ജവാന് പരിക്ക്
Aug 12, 2022, 18:24 IST
ന്യൂഡെല്‍ഹി: (www.kvartha.com) ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. സി ആര്‍ പി എഫ് സംഘത്തിന് നേരെ ഭീകരര്‍ നടത്തിയ വെടിവെയ്പില്‍ ഒരു ജവാന് പരിക്കേറ്റു. അനന്ത് നാഗിലാണ് ആക്രമണം ഉണ്ടായത്.
ഏറ്റുമുട്ടല്‍ തുടരുകയാണ്. രണ്ട് ദിവസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്.
സൈനിക വേഷത്തിലെത്തിയ രണ്ട് ഭീകരര്‍ ആര്‍മി കാംപിന്റെ വേലി ചാടിക്കടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സൈന്യം തിരിച്ചടിക്കുകയായിരുന്നു. ഭീകരര്‍ സേനാ കാംപിന്റെ സുരക്ഷാ വേലി മറികടക്കാന്‍ ശ്രമിക്കുകയും വെടിവയ്പ്പ് നടക്കുകയുമായിരുന്നുവെന്ന് എഡിജിപി മുകേഷ് സിങ് വ്യക്തമാക്കി.
ഇതോടെ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ചാവേര്‍ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരര്‍ എത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചു. ആക്രമണം നടത്തിയ രണ്ട് ഭീകരരെയും വെടിവച്ച് കൊന്നതായി സൈന്യം അറിയിച്ചു.
രജൗരിയിലെ സൈനിക കാംപിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ അതിര്‍ത്തി കടന്നുള്ള ഭീകരരുടെ ഇടപെടല്‍ സൈന്യം സംശയിക്കുന്നു. കനത്ത സുരക്ഷ നിലനില്‍ക്കുന്ന പ്രദേശത്ത് വന്‍ ആക്രമണം നടത്തുകയായിരുന്നു ഭീകരരുടെ ലക്ഷ്യം. വലിയ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്ന് സൈന്യം സംശയിക്കുന്നു. അതുകൊണ്ടുതന്നെ കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തേക്കുമെന്നാണ് അറിയുന്നത്.
ആക്രമണം നടന്ന സ്ഥലത്ത് എന്‍ഐഎ കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ജമ്മു കശ്മീരിലുടനീളം സുരക്ഷ കര്‍ശനമാക്കിയതിനിടെയാണ് സേനാ കാംപിലെ ആക്രമണം. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ മൂന്നാം വാര്‍ഷിക ദിനമായ ഈ മാസം അഞ്ചിനും സ്വാതന്ത്ര്യദിനത്തിനുമിടയില്‍ ഭീകരാക്രമണം നടന്നേക്കാമെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതിനിടെ, ജമ്മു കശ്മീരിലെ ബന്ദിപോറയില്‍ ഭീകരരുടെ വെടിയേറ്റ് ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. ബിഹാറിലെ മധേപുര സ്വദേശിയായ മുഹമ്മദ് അമ്രേസ് ആണ് കൊല്ലപ്പെട്ടത്.
Keywords: Terrorist attack again in Jammu and Kashmir, police team targeted, one injured, New Delhi, News, Attack, Military, Injured, NIA, Trending, Jammu, Kashmir, National.

വ്യാഴാഴ്ച പുലര്‍ചെയാണ് രജൗരിയില്‍ പാര്‍ഗല്‍ സൈനിക കാംപിന് നേരെ നടന്ന ചാവേറാക്രമണം ചെറുക്കുന്നതിനിടെ മൂന്നു സൈനികര്‍ വീരമൃത്യു വരിച്ചത്. ആക്രമണത്തില്‍ സൈനികരായ സുബൈദാര്‍ രാജേന്ദ്രപ്രസാദ്, റൈഫിള്‍മാന്‍ മനോജ് കുമാര്‍, ലക്ഷ്മണന്‍ ഡി, നിഷാന്ത് കുമാര്‍ എന്നിവരാണ് വീരമൃത്യു വരിച്ചത്.
സൈനിക വേഷത്തിലെത്തിയ രണ്ട് ഭീകരര്‍ ആര്‍മി കാംപിന്റെ വേലി ചാടിക്കടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സൈന്യം തിരിച്ചടിക്കുകയായിരുന്നു. ഭീകരര്‍ സേനാ കാംപിന്റെ സുരക്ഷാ വേലി മറികടക്കാന്‍ ശ്രമിക്കുകയും വെടിവയ്പ്പ് നടക്കുകയുമായിരുന്നുവെന്ന് എഡിജിപി മുകേഷ് സിങ് വ്യക്തമാക്കി.
ഇതോടെ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ചാവേര്‍ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരര്‍ എത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചു. ആക്രമണം നടത്തിയ രണ്ട് ഭീകരരെയും വെടിവച്ച് കൊന്നതായി സൈന്യം അറിയിച്ചു.
രജൗരിയിലെ സൈനിക കാംപിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ അതിര്‍ത്തി കടന്നുള്ള ഭീകരരുടെ ഇടപെടല്‍ സൈന്യം സംശയിക്കുന്നു. കനത്ത സുരക്ഷ നിലനില്‍ക്കുന്ന പ്രദേശത്ത് വന്‍ ആക്രമണം നടത്തുകയായിരുന്നു ഭീകരരുടെ ലക്ഷ്യം. വലിയ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്ന് സൈന്യം സംശയിക്കുന്നു. അതുകൊണ്ടുതന്നെ കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തേക്കുമെന്നാണ് അറിയുന്നത്.
ആക്രമണം നടന്ന സ്ഥലത്ത് എന്‍ഐഎ കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ജമ്മു കശ്മീരിലുടനീളം സുരക്ഷ കര്‍ശനമാക്കിയതിനിടെയാണ് സേനാ കാംപിലെ ആക്രമണം. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ മൂന്നാം വാര്‍ഷിക ദിനമായ ഈ മാസം അഞ്ചിനും സ്വാതന്ത്ര്യദിനത്തിനുമിടയില്‍ ഭീകരാക്രമണം നടന്നേക്കാമെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതിനിടെ, ജമ്മു കശ്മീരിലെ ബന്ദിപോറയില്‍ ഭീകരരുടെ വെടിയേറ്റ് ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. ബിഹാറിലെ മധേപുര സ്വദേശിയായ മുഹമ്മദ് അമ്രേസ് ആണ് കൊല്ലപ്പെട്ടത്.
Keywords: Terrorist attack again in Jammu and Kashmir, police team targeted, one injured, New Delhi, News, Attack, Military, Injured, NIA, Trending, Jammu, Kashmir, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.