Mandarin Trained | മാന്‍ഡരിനും ടിബറ്റോളജിയും സ്വായത്തമാക്കി ഇന്‍ഡ്യന്‍ സൈനികര്‍; പുതിയ ബാചിനെ സൈന്യത്തിനൊപ്പം അതിര്‍ത്തിയില്‍ നിയമിച്ചു
Oct 8, 2023, 12:39 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (KVARTHA) ചൈനീസ് ഭാഷാ പഠനം പൂര്‍ത്തിയാക്കിയ ടെറിടോറിയല്‍ ആര്‍മിയുടെ ആദ്യ ബാചിലെ ഉദ്യോഗസ്ഥര്‍ക്ക് മറ്റു സൈനിക വിഭാഗങ്ങള്‍ക്കൊപ്പം അതിര്‍ത്തിയില്‍ നിയമനം നല്‍കി. ചൈനയുടെ ഔദ്യോഗിക ഭാഷയായ മാന്‍ഡരിന്‍ പഠിച്ച ഇന്‍ഡ്യന്‍ സൈനികര്‍ക്കാണ് ആദ്യമായി അതിര്‍ത്തിയില്‍ നിയമനം നല്‍കിയത്.
സംഘര്‍ഷമേഖലകളില്‍ സൈനികര്‍ക്കൊപ്പമായിരിക്കും ഇവരുടെ പ്രവര്‍ത്തനം. പുതിയ വിഭാഗം ചുമതലയേല്‍ക്കുന്നതിന്റെ ഔദ്യോഗിക പരിപാടികള്‍ ഒക്ടോബര്‍ ഒന്‍പതിന് നടത്തും. മാന്‍ഡരിന്‍ അറിയാവുന്ന അഞ്ചു പേര്‍ക്ക് ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് നിയമനമായത്.
സൈന്യത്തിന്റെ നോര്‍തേണ്‍, ഈസ്റ്റേണ്‍, സെന്‍ട്രല്‍ കമാന്‍ഡുകളിലെ സൈനികരെ ഇതിനകം തന്നെ മാന്‍ഡരിന്‍ പഠിപ്പിക്കാന്‍ ആരംഭിച്ചിരുന്നു. ഇതിനായി നിരവധി യൂനിവേഴ്സ്റ്റികളുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതുകൂടാതെ സൈബര്‍ സുരക്ഷാ വിഭാഗത്തിന്റെ ആദ്യ ബാചും ഈ വര്‍ഷം അവസാനത്തോടെ സൈന്യത്തിന്റെ ഭാഗമാകും.
ലഡാകില്‍ ചൈനയുമായി സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ്, ചൈനീസ് ഭാഷയും ടിബറ്റോളജിയും സ്വായത്തമാക്കിയ പുതിയ ബാചിനെ സൈന്യത്തിനൊപ്പം നിയമിച്ചത്. ചൈനയുടെ പീപിള്‍സ് ലിബറേഷന്‍ ആര്‍മിയുമായുള്ള (പിഎല്‍എ) ചര്‍ച്ചകളും സംഭാഷണങ്ങളും മെച്ചപ്പെടുത്തുന്നതിനാണ് ഇവരെ നിയമിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.