Mandarin Trained | മാന്‍ഡരിനും ടിബറ്റോളജിയും സ്വായത്തമാക്കി ഇന്‍ഡ്യന്‍ സൈനികര്‍; പുതിയ ബാചിനെ സൈന്യത്തിനൊപ്പം അതിര്‍ത്തിയില്‍ നിയമിച്ചു

 


ന്യൂഡെല്‍ഹി: (KVARTHA) ചൈനീസ് ഭാഷാ പഠനം പൂര്‍ത്തിയാക്കിയ ടെറിടോറിയല്‍ ആര്‍മിയുടെ ആദ്യ ബാചിലെ ഉദ്യോഗസ്ഥര്‍ക്ക് മറ്റു സൈനിക വിഭാഗങ്ങള്‍ക്കൊപ്പം അതിര്‍ത്തിയില്‍ നിയമനം നല്‍കി. ചൈനയുടെ ഔദ്യോഗിക ഭാഷയായ മാന്‍ഡരിന്‍ പഠിച്ച ഇന്‍ഡ്യന്‍ സൈനികര്‍ക്കാണ് ആദ്യമായി അതിര്‍ത്തിയില്‍ നിയമനം നല്‍കിയത്.

സംഘര്‍ഷമേഖലകളില്‍ സൈനികര്‍ക്കൊപ്പമായിരിക്കും ഇവരുടെ പ്രവര്‍ത്തനം. പുതിയ വിഭാഗം ചുമതലയേല്‍ക്കുന്നതിന്റെ ഔദ്യോഗിക പരിപാടികള്‍ ഒക്ടോബര്‍ ഒന്‍പതിന് നടത്തും. മാന്‍ഡരിന്‍ അറിയാവുന്ന അഞ്ചു പേര്‍ക്ക് ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് നിയമനമായത്.

സൈന്യത്തിന്റെ നോര്‍തേണ്‍, ഈസ്റ്റേണ്‍, സെന്‍ട്രല്‍ കമാന്‍ഡുകളിലെ സൈനികരെ ഇതിനകം തന്നെ മാന്‍ഡരിന്‍ പഠിപ്പിക്കാന്‍ ആരംഭിച്ചിരുന്നു. ഇതിനായി നിരവധി യൂനിവേഴ്സ്റ്റികളുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതുകൂടാതെ സൈബര്‍ സുരക്ഷാ വിഭാഗത്തിന്റെ ആദ്യ ബാചും ഈ വര്‍ഷം അവസാനത്തോടെ സൈന്യത്തിന്റെ ഭാഗമാകും.

ലഡാകില്‍ ചൈനയുമായി സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ്, ചൈനീസ് ഭാഷയും ടിബറ്റോളജിയും സ്വായത്തമാക്കിയ പുതിയ ബാചിനെ സൈന്യത്തിനൊപ്പം നിയമിച്ചത്. ചൈനയുടെ പീപിള്‍സ് ലിബറേഷന്‍ ആര്‍മിയുമായുള്ള (പിഎല്‍എ) ചര്‍ച്ചകളും സംഭാഷണങ്ങളും മെച്ചപ്പെടുത്തുന്നതിനാണ് ഇവരെ നിയമിച്ചത്.

Mandarin Trained | മാന്‍ഡരിനും ടിബറ്റോളജിയും സ്വായത്തമാക്കി ഇന്‍ഡ്യന്‍ സൈനികര്‍; പുതിയ ബാചിനെ സൈന്യത്തിനൊപ്പം അതിര്‍ത്തിയില്‍ നിയമിച്ചു

 

Keywords: News, National, National-News, National News, Tibetology, Territorial Army (TA), First Batch, Army, Soldiers, Mandarin, Officers, LAC, Chinese, Territorial Army inducts first batch of Mandarin-trained officers along LAC.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia