Politics | സീറ്റ് വിഭജനത്തെ ചൊല്ലി മഹാരാഷ്ട്രയിൽ ബിജെപിക്കും സഖ്യകക്ഷികൾക്കുമിടയിൽ തർക്കം; തുറന്ന പോരുമായി നേതാക്കൾ; സീറ്റുകൾ പിടിച്ചെടുക്കുന്നതായി വിമർശനം; 'എൻഡിഎയുടെ കൂടെയുള്ള എൻസിപിക്കും ശിവസേനയ്ക്കും വാഗ്ദാനം ചെയ്തത് തുച്ഛമായ സീറ്റുകൾ'
Mar 3, 2024, 16:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനത്തെ ചൊല്ലി മഹാരാഷ്ട്രയിൽ ബിജെപിയിലും സഖ്യകക്ഷികൾക്കുമിടയിൽ തർക്കം. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്‌നാഥ് ഷിൻഡെയും മുൻ മന്ത്രി രാമദാസ് കദമും ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. എല്ലാ പ്രാദേശിക പാർട്ടികളെയും ഉന്മൂലനം ചെയ്യാനും പ്രബല രാഷ്ട്രീയ ശക്തിയെന്ന നിലയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുമാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന്
രാമദാസ് കദം ആരോപിച്ചു.
ഒമ്പത് ലോക്‌സഭാ സീറ്റുകൾ ആവശ്യപ്പെട്ടിട്ടും ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിക്ക് നാല് സീറ്റുകൾ മാത്രമാണ് ബിജെപി വാഗ്ദാനം ചെയ്തതെന്ന് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. അതുപോലെ, മഹാരാഷ്ട്രയിൽ 11 ലോക്‌സഭാ സീറ്റുകൾ ആവശ്യപ്പെട്ടിട്ടും ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് ഏഴ് സീറ്റുകൾ മാത്രമാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് വിവരം.
പരമ്പരാഗതമായി എൻസിപിയും ശിവസേനയും കൈവശം വച്ചിരിക്കുന്ന സീറ്റുകളിൽ മിക്കയിടങ്ങളിലും മത്സരിക്കാനാണ് ബിജെപി ഉദ്ദേശിക്കുന്നതെന്നാണ് പറയുന്നത്. സഖ്യകക്ഷികൾക്ക് വിജയ സാധ്യത ഇല്ലാത്ത സീറ്റുകൾ വിട്ട് കൊടുത്ത് വിജയ സാധ്യതയുള്ള സീറ്റുകൾ ബിജെപി സ്വന്തമാക്കുകയാണെന്നാണ് ആക്ഷേപം.
കൊങ്കൺ മേഖലയിലെ രത്‌നഗിരി-സിന്ധുദുർഗ് സീറ്റിൽ ബിജെപി മത്സരിക്കുമെന്ന കേന്ദ്രമന്ത്രി നാരായൺ റാണെയുടെ പ്രഖ്യാപനം സഖ്യത്തിനുള്ളിൽ തർക്കം ആളിക്കത്തിച്ചു. 'ലോക്‌സഭാ തിരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കും. രത്‌നഗിരി-സിന്ധുദുർഗ് ലോക്‌സഭാ സീറ്റ് സംബന്ധിച്ച് വിവിധ പാർട്ടികളിൽ നിന്നുള്ള നിരവധി നേതാക്കളാണ് അവകാശവാദം ഉന്നയിക്കുന്നത്. ഈ സീറ്റ് ബിജെപിയുടേതാണ്, ഞങ്ങൾ മാത്രമേ മത്സരിക്കൂ', എക്‌സിൽ നാരായൺ റാണെ കുറിച്ചു. മണ്ഡലത്തിലെ പാർട്ടിയുടെ ചരിത്രം ഊന്നിപ്പറഞ്ഞുകൊണ്ട് ശിവസേനയുടെ രാംദാസ് കദം ഈ അവകാശവാദത്തെ ശക്തമായി എതിർത്തു.
അതേസമയം മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡി (എംവിഎ) സീറ്റ് ധാരണയിലെത്തിയിട്ടുണ്ട്. ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) 21 സീറ്റുകളിലും കോൺഗ്രസ് 15 സീറ്റുകളിലും എൻസിപിയിലെ ശരദ് പവാർ വിഭാഗത്തിന് ഒമ്പത് സീറ്റുകളിലും മത്സരിക്കും. മഹാരാഷ്ട്രയിൽ 48 സീറ്റുകളാണുള്ളത്.
2019ൽ ബിജെപി 25 സീറ്റിൽ മത്സരിച്ച് 23ലും ശിവസേന 23ൽ മത്സരിച്ച് 18ലും വിജയിച്ചിരുന്നു. കോൺഗ്രസ് 25 സീറ്റിൽ മത്സരിച്ച് ഒരു സീറ്റും എൻസിപി 19 സീറ്റിൽ മത്സരിച്ച് നാലും മാത്രമാണ് നേടിയത്. ശിവസേനയിലെ പിളർപ്പിനുശേഷം, ഭരണകക്ഷിയായ ഷിൻഡെ വിഭാഗത്തിന്റെ കൂടെ 13 എംപിമാരുണ്ട്, ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന് അഞ്ച് എംപിമാരാണുള്ളത്. മറുവശത്ത്, ശരദ് പവാറിന്റെ എൻസിപിക്ക് മൂന്നും അജിത് പവാറിൻ്റെ വിഭാഗത്തിന് ഒരു എംപിയുമുണ്ട്.

Keywords: News, News-Malayalam-News, National, National-News , Election-News, Lok-Sabha-Election-2024, Maharashtra, BJP, Politics, Tensions rising within BJP and its allies in Maharashtra.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.