Rescued | കുറ്റാലത്ത് കുളിക്കുന്നതിനിടെ കാല്‍വഴുതി ഒഴുക്കില്‍പെട്ട് നീങ്ങിയ 4 വയസുകാരിക്ക് രക്ഷകനായി സഞ്ചാരി
Dec 30, 2022, 08:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തെങ്കാശി: (www.kvartha.com) കുറ്റാലത്ത് ഒഴുക്കില്‍പെട്ട ബാലികയ്ക്ക് രക്ഷകനായി സഞ്ചാരി. കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട പാലക്കാട് സ്വദേശിനിയായ 4 വയസുകാരിയെയാണ് തൂത്തുക്കുടി സ്വദേശിയായ സഞ്ചാരിയുടെ മനോധൈര്യം ജീവിതത്തിലേക്ക് കരകയറ്റിയത്.
വ്യാഴാഴ്ച രാവിലെ 11ന് പഴയ കുറ്റാലത്താണ് സംഭവം. പാലക്കാട് സ്വദേശിയായ നവനീത് കൃഷ്ണന്റെ മകള്‍ ഹരിണി ആണ് ഒഴിക്കല്‍പെട്ടെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. രണ്ട് കുട്ടികളുമായി കുറ്റാലത്ത് എത്തിയതായിരുന്നു നവനീത് കൃഷ്ണനും ഭാര്യയും. പ്രധാന വെള്ളച്ചാട്ടത്തിന് തൊട്ടുതാഴെ കുട്ടികള്‍ക്കു കുളിക്കാനുള്ള സ്ഥലത്ത് രണ്ട് കുട്ടികളേയും ആക്കിയിട്ട് ഭര്‍ത്താവും ഭാര്യയും വെള്ളച്ചാട്ടത്തിലേക്ക് പോയി.
ഇതിനിടെ കുട്ടികള്‍ കുളിക്കുന്നതിനിടെ നല്ല ഒഴുക്കുള്ള സ്ഥലത്തേക്ക് എത്തിപ്പെട്ടു. ഇവിടെനിന്നും കാല്‍വഴുതി ഹരിണി താഴേയ്ക്കു ഒഴുകുകയായിരുന്നു. വെള്ളത്തിലൂടെ ഒഴുകിനീങ്ങിയ കുഞ്ഞിനെ കണ്ട് കുളിക്കാനെത്തിയവര്‍ ബഹളം വച്ചതോടെ സമീപത്തു നിന്ന തൂത്തുക്കുടി സ്വദേശിയായ വിജയകുമാര്‍ സാഹസികമായി രക്ഷയ്‌ക്കെത്തുകയായിരുന്നു. താഴേക്കിറങ്ങി ഇയാള്‍ കുട്ടിയെ രക്ഷിച്ചു.
മുഖത്ത് ചെറിയ പരുക്കേറ്റ ഹരിണിയെ തെങ്കാശി ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചെങ്കിലും, കുട്ടി ഭയം വിട്ടുമാറാത്ത അവസ്ഥയിലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ കുറ്റാലം ഭാഗത്ത് നല്ല മഴ പെയ്തിരുന്നതിനാല്‍ ശക്തമായ ഒഴുക്കാണ് ഇവിടെ ഉണ്ടായിരുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. നല്ല ഒഴുക്കുള്ള സ്ഥലങ്ങളില്‍ കുട്ടികളെ തനിച്ചാക്കിയിട്ടു പോകരുതെന്ന് തമിഴ്‌നാട് പൊലീസിന്റെ അറിയിപ്പും ഉണ്ട്.
ഒഴുക്ക് കൂടുതലായി ഉള്ളപ്പോള്‍ രക്ഷകര്‍ത്താക്കള്‍ക്കൊപ്പം മാത്രമേ കുട്ടികളെയും കുളിക്കാന്‍ അനുവദിക്കാറുള്ളൂ. അതേസമയം, ആഴം കുറഞ്ഞ സ്ഥലമെന്ന് കരുതിയാണ് ഹരിണിയെ ഇവിടെ കുളിക്കാന്‍ വിട്ടതെന്നാണ് മാതാപിതാക്കളുടെ ഭാഷ്യം.
Keywords: News,National,India,River,Local-News,Tourism,Treatment,Child,hospital, Tenkasi: Miraculous escape for four year old after falling in Courtallam waterfalls
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

