എതിര്‍പ്പുകള്‍ക്കിടയിലും സച്ചിന്റെ അവധി അപേക്ഷ രാജ്യസഭ പരിഗണിച്ചു
Aug 11, 2014, 15:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഡെല്‍ഹി: (www.kvartha.com 11.08.2014) എതിര്‍പ്പുകള്‍ക്കിടയിലും സച്ചിന്റെ അവധി അപേക്ഷ രാജ്യസഭ പരിഗണിച്ചു. സച്ചിന്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതശേഷം ഒരു ചര്‍ച്ചയിലും പങ്കെടുക്കാത്തത് വന്‍ വിവാദമുണ്ടാക്കിയിരുന്നു. എന്നാല്‍ സഹോദരന്റെ ബൈപാസ് സര്‍ജറിയെ തുടര്‍ന്നാണ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചശേഷവും സഭയിലെത്താത്തതെന്ന് സച്ചിന്‍ വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തില്‍ സച്ചിന്‍ രാജ്യസഭയിലേക്ക് അവധിക്ക് അപേക്ഷിക്കുകയും ചെയ്തു. വ്യക്തിപരമായും തൊഴില്‍പരമായും മറ്റു കാരണങ്ങളാലും തനിക്ക് അവധി അനുവദിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് സച്ചിന്‍ അപേക്ഷ സമര്‍പ്പിച്ചത്. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യന്‍ സച്ചിന്റെ അപേക്ഷ വായിച്ചപ്പോള്‍ സമാജ് വാദി പാര്‍ട്ടിയിലെ നരേഷ് അഗര്‍വാള്‍ പ്രതികരിച്ചു.
സച്ചിന്‍ ഡെല്‍ഹിയിലേക്ക് വരുമ്പോള്‍ വിജ്ഞാന്‍ ഭവനിലേക്ക് പോയിരുന്നുവെന്നും എന്നാല്‍ രാജ്യസഭയിലേക്ക് വരാന്‍ കൂട്ടാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ നിന്നും മനസിലാക്കാവുന്നത് സഭയോട് അദ്ദേഹത്തിന് ബഹുമാനമില്ലെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡെല്‍ഹിയിലേക്ക് വന്നിട്ടും എന്തുകൊണ്ടാണ് സഭയില്‍ വരാത്തതെന്ന് സച്ചിന്‍ വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാധാരണഗതിയില്‍ അസുഖബാധിതനായ ഒരാള്‍ അവധിക്ക് അപേക്ഷിച്ചാല്‍ അംഗങ്ങള്‍ എതിര്‍പില്ലാതെ അപേക്ഷ പരിഗണിക്കുന്നുണ്ട്. സഭയിലെ അംഗങ്ങള്‍ പല കാരണങ്ങള്‍ കാണിച്ചും ലീവെടുക്കാറുണ്ട്. എന്നാല്‍ അവര്‍ ലീവെടുത്ത കാരണത്തെ കുറിച്ച് സഭ അന്വേഷിക്കാറില്ലെന്നും അതുകൊണ്ട് സച്ചിന്റെ അവധി അപേക്ഷ പരിഗണിക്കണമെന്നും കുര്യന്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് അംഗങ്ങളുടെ എതിര്‍പ്പുണ്ടായിട്ടും സച്ചിന് അവധി അനുവദിക്കുകയായിരുന്നു. തുടര്‍ന്ന് അപേക്ഷ രാജ്യസഭാ ചെയര്‍മാന്‍ ഹമീദ് അന്‍സാരി സ്വീകരിച്ചു.

Also Read:
ബാങ്കിന് പിറകിലെ കാട്ടില്‍ ഗ്യാസ് കട്ടറും സിലണ്ടറുകളും കണ്ടെത്തി; പൊളിഞ്ഞത് വന്‍ കവര്‍ച്ചാ പദ്ധതി?
Keywords: Tendulkar granted leave from Rajya Sabha amid objections by members,New Delhi, Brother, Allegation, Family, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.