കര്‍ണാടകയില്‍ മരിക്കുന്ന ഇതര സംസ്ഥാനക്കാരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് താൽക്കാലിക വിലക്ക്, മരിച്ചയിടത്ത് തന്നെ സംസ്കരിക്കണമെന്ന് സര്‍ക്കാര്‍

 


ബംഗളൂരു: (www.kvartha.com 11.05.2020) കര്‍ണാടകയില്‍ മരിക്കുന്ന മറ്റ് സംസ്ഥാനക്കാരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. മരണം സംഭവിച്ച സ്ഥലത്ത് തന്നെ സംസ്കാരം നടത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.


കര്‍ണാടകയില്‍ മരിക്കുന്ന ഇതര സംസ്ഥാനക്കാരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് താൽക്കാലിക വിലക്ക്, മരിച്ചയിടത്ത് തന്നെ സംസ്കരിക്കണമെന്ന് സര്‍ക്കാര്‍

മുംബൈയിൽ നിന്ന് മണ്ഡ്യയില്‍ മൃതദേഹവുമായി എത്തിയ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതാണ് തീരുമാനത്തിന് പിന്നില്‍. അതേസമയം നടപടിക്രമങ്ങള്‍ പാലിച്ച്‌ മൃതദേഹം കൊണ്ടുവരാന്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. തീരുമാനം കര്‍ണാടക സ്വദേശികള്‍ക്കും ബാധകമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ മരിക്കുന്ന കര്‍ണാടക സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിക്കാനും അനുമതി നല്‍കില്ല.

Summary:  Temporary prohibition on repatriation of dead bodies of Karnataka residents
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia