Actress Attempts Suicide | അമിതമായി ഉറക്കഗുളികകള്‍ അകത്തുചെന്ന നിലയില്‍ ടിവി താരം മൈഥിലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആത്മഹത്യാശ്രമമാണെന്ന് പൊലീസ്
May 31, 2022, 14:33 IST
ഹൈദരാബാദ്: (www.kvartha.com) അമിതമായി ഉറക്കഗുളികകള്‍ അകത്തുചെന്ന നിലയില്‍ തെലുങ്ക് ടെലിവിഷന്‍ താരം മൈഥിലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യാശ്രമമാണെന്ന് പൊലീസ് പറഞ്ഞു. എട്ട് ബ്രീസറുകളും (ആല്‍കഹോളിക് ഫ്രൂട് ഡ്രിങ്ക്), ഉറക്കഗുളികകളും കഴിച്ചാണ് നടി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് വിവരം.
തിങ്കളാഴ്ച വൈകിട്ട് പഞ്ചഗുട്ട പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച മൈഥിലി ഭര്‍ത്താവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഭര്‍ത്താവിന്റെ വാഹനം പിടിച്ചെടുത്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും നടി പൊലീസിനോട് പറഞ്ഞതായും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. ഇതിന് പിന്നാലെയാണ് ജീവനൊടുക്കാനുള്ള ശ്രമം.
തുടര്‍ന്ന് മൊബൈല്‍ സിഗ്‌നല്‍ നോക്കി നടിയുടെ വീട്ടിലെത്തിയ പൊലീസാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ബോധമില്ലാതെ കിടക്കുന്ന അവസ്ഥയിലാണ് നടിയെ കണ്ടെത്തിയത്.
ആറു മാസം മുന്‍പ് മൈഥിലി ഭര്‍ത്താവിനെതിരെ പരാതി നല്‍കിയിരുന്നു. നടിയെ ഉപദ്രവിച്ച സംഭവത്തില്‍ ഭര്‍ത്താവിനും മറ്റു നാലു പേര്‍ക്കുമെതിരായിട്ടായിരുന്നു പരാതി. ഈ കേസില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയെന്നും സൂര്യപേട്ട് ജില്ലയിലെ മൊത്തെ പൊലീസ് സ്റ്റേഷനിലും മൈഥിലി ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ പരാതി നല്‍കിയിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
ആശുപത്രിയില്‍ ചികിത്സയിലുള്ള നടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.