ഹാസ്യതാരവും സംവിധായകനുമായ എം.എസ് നാരായണ അന്തരിച്ചു

 


ഹൈദരാബാദ്: (www.kvartha.com 23.01.2015) പ്രശസ്ത തെലുങ്കു ഹാസ്യതാരവും സംവിധായകനുമായ എം.എസ് നാരായണ (63) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

പടിഞ്ഞാറന്‍ ഗോദാവരിയിലെ മാതൃഗ്രാമം  സന്ദര്‍ശിക്കുന്നതിനിടെ രോഗബാധിതനായ നാരായണയെ കഴിഞ്ഞയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രോഗം മൂര്‍ച്ഛിച്ചതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും  വെള്ളിയാഴ്ച പുലര്‍ച്ചെ മരണപ്പെടുകയുമായിരുന്നു.

1951 ഏപ്രില്‍ 16 ന് ജനിച്ച നാരായണ അധ്യാപക വൃത്തിയില്‍ നിന്നാണ്  അഭിനയത്തിലേക്ക് പ്രവേശിച്ചത്. 700റോളം തെലുങ്കു സിനിമകളില്‍ അഭിനയിച്ച നാരായണ  ചിരഞ്ജീവി, പവന്‍ കല്യാണ്‍, പ്രഭാസ്, മഹേഷ് ബാബു, ജൂനിയര്‍ എന്‍.ടി.ആര്‍, സിദ്ധാര്‍ഥ്, രവി തേജ തുടങ്ങിയ സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിച്ചിട്ടുണ്ട്.

'പാത്താസ്' ആണു ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.  റെയി, ശങ്കര എന്നീ സിനിമകളാണ് ഇനി പുറത്താറങ്ങാനുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. ദൂകുഡ്, ബാദ്ഷ്, റെഡി, അത്താരിന്‍തികി ദാരെഡി എന്നീ സിനിമകളില്‍ മികച്ച അഭിനയം കാഴ്ചവെച്ചു. ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ മികച്ച പുരുഷ ഹാസ്യതാരത്തിനുള്ള നന്തി പുരസ്‌കാരത്തിന്  അഞ്ചു തവണ നാരായണ അര്‍ഹനായിട്ടുണ്ട്.
ഹാസ്യതാരവും സംവിധായകനുമായ എം.എസ് നാരായണ അന്തരിച്ചു

'ദൂകുഡ്' എന്ന സിനിമക്ക് ഫിലിം ഫെയര്‍ പുരസ്‌കാരവും ലഭിച്ചു. 'അലക്‌സാണ്ടര്‍' അടക്കം
നിരവധി സിനിമകള്‍ക്ക് സംഭാഷണം നിര്‍ഹിച്ചിട്ടുണ്ട്. മൊഴിമാറ്റം എന്ന മലയാള സിനിമയിലൂടെ നാരായണ മലയാള സിനിമയ്ക്കും സുപരിചിതനാണ്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഗ്രൗണ്ടിനെച്ചൊല്ലി ചെമ്പിരിക്കയില്‍ സംഘട്ടനം; മൂന്നു പേര്‍ക്ക് പരിക്ക്

Keywords:  Telugu comedian MS Narayana passes away, Hyderabad, Hospital, Treatment, Award, Winner, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia