Woman Died | ടിപിഎസ്‌സി പരീക്ഷ തുടര്‍ച്ചയായി മാറ്റിവെച്ചതില്‍ നിരാശ; 'തെലങ്കാനയില്‍ 25കാരി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കി'; പ്രതിഷേധവുമായി ഉദ്യോഗാര്‍ഥികള്‍
Oct 14, 2023, 11:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹൈദരാബാദ്: (KVARTHA) 25 കാരിയായ ടിപിഎസ്‌സി ഉദ്യോഗാര്‍ഥിയെ വെള്ളിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തി. വാറങ്കല്‍ സ്വദേശിയായ പ്രവലിക ആണ് മരിച്ചത്. സര്‍കാര്‍ ജോലിക്കായി ശ്രമിച്ചിരുന്ന യുവതി പരീക്ഷകള്‍ നിരന്തരം മാറ്റിവെക്കുന്നതില്‍ അസ്വസ്ഥയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് തെലങ്കാനയില്‍ നടക്കുന്നത്.
പരീക്ഷകള്‍ മാറ്റിവയ്ക്കുന്നതിനിടയില്‍ സ്വകാര്യ ഹോസ്റ്റലില്‍ താമസിക്കുന്ന പ്രവലിക പ്രതിസന്ധിയിലായതായി സുഹൃത്ത് പറഞ്ഞു. യുവതിയുടെ മരണവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിച്ചതോടെ യുവാക്കള്‍ ഹോസ്റ്റലിന് സമീപം തടിച്ചുകൂടി. തുടര്‍ന്ന് യുവതിയുടെ മരണത്തില്‍ പ്രതിഷേധിച്ച് മറ്റ് ഉദ്യോഗാര്‍ഥികള്‍ രംഗത്തെത്തി.
പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചതോടെ അശോക് നഗറിലും ആര്‍ടിസി ക്രോസ്‌റോഡിലും ഗതാഗതം തടസ്സപ്പെട്ടു. അര്‍ധ രാത്രി നടന്ന പ്രതിഷേധത്തില്‍ നൂറു കണക്കിന് ആളുകളാണ് പങ്കെടുത്തത്. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ബലം പ്രയോഗിച്ചു.
അതേസമയം, പ്രവലികയുടെ മരണത്തിന് തെലങ്കാനയിലെ ബിആര്‍എസ് സര്‍കാരാണ് ഉത്തരവാദിയെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. വെള്ളിയാഴ്ച രാത്രി ഹോസ്റ്റലിന് പുറത്ത് കോണ്‍ഗ്രസിന്റെയും എഐഎംഐഎമ്മിന്റെയും ബിജെപിയുടെയും നേതാക്കളും പ്രതിഷേധക്കാരോടൊപ്പം ചേര്‍ന്നു. മരണത്തില്‍ തെലങ്കാന കോണ്‍ഗ്രസ് അനുശോചനം രേഖപ്പെടുത്തി.
ചികഡ്പ്പള്ളി പൊലീസ് പറയുന്നത്: പ്രവലിക അശോക് നഗറിലെ ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കുകയായിരുന്നു. തെലങ്കാന സ്റ്റേറ്റ് പബ്ലിക് സര്‍വീസ് കമീഷന്‍ (ടിഎസ്പിഎസ്സി) പരീക്ഷയ്ക്ക് തയ്യാറെടുക്കാനാണ് പ്രവലിക ഇവിടെ എത്തിയത്. ടിഎസ്പിഎസ്സി പരീക്ഷയുടെ ഗ്രൂപ്-1 പരീക്ഷകള്‍ എഴുതിയതിന് ശേഷം രണ്ട് തവണ റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഗ്രൂപ്-2 പരീക്ഷ മാറ്റിവച്ചു. പരീക്ഷകള്‍ ആവര്‍ത്തിച്ച് മാറ്റിവെച്ചതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തത്. പ്രവലികയുടെ മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.
പരീക്ഷകള്‍ മാറ്റിവയ്ക്കുന്നതിനിടയില്‍ സ്വകാര്യ ഹോസ്റ്റലില്‍ താമസിക്കുന്ന പ്രവലിക പ്രതിസന്ധിയിലായതായി സുഹൃത്ത് പറഞ്ഞു. യുവതിയുടെ മരണവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിച്ചതോടെ യുവാക്കള്‍ ഹോസ്റ്റലിന് സമീപം തടിച്ചുകൂടി. തുടര്‍ന്ന് യുവതിയുടെ മരണത്തില്‍ പ്രതിഷേധിച്ച് മറ്റ് ഉദ്യോഗാര്‍ഥികള്‍ രംഗത്തെത്തി.
പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചതോടെ അശോക് നഗറിലും ആര്‍ടിസി ക്രോസ്‌റോഡിലും ഗതാഗതം തടസ്സപ്പെട്ടു. അര്‍ധ രാത്രി നടന്ന പ്രതിഷേധത്തില്‍ നൂറു കണക്കിന് ആളുകളാണ് പങ്കെടുത്തത്. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ബലം പ്രയോഗിച്ചു.
അതേസമയം, പ്രവലികയുടെ മരണത്തിന് തെലങ്കാനയിലെ ബിആര്‍എസ് സര്‍കാരാണ് ഉത്തരവാദിയെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. വെള്ളിയാഴ്ച രാത്രി ഹോസ്റ്റലിന് പുറത്ത് കോണ്‍ഗ്രസിന്റെയും എഐഎംഐഎമ്മിന്റെയും ബിജെപിയുടെയും നേതാക്കളും പ്രതിഷേധക്കാരോടൊപ്പം ചേര്‍ന്നു. മരണത്തില്‍ തെലങ്കാന കോണ്‍ഗ്രസ് അനുശോചനം രേഖപ്പെടുത്തി.
Keywords: News, National, National-News, Police-News, Telangana News, Hyderabad News, National News, Woman, Died, TSPSC, Exam Delay, Students, Protest, Telangana State Public Service Commission (TSPSC), Ashok Nagar, Telangana: Woman Found Dead After TSPSC Exam Delay; Students Protest.పరీక్షల వాయిదాతో మానసిక ఒత్తిడికి గురైన విద్యార్థి ప్రవళిక ఆత్మహత్య చేసుకోవడం పట్ల తీవ్ర దిగ్ర్భాంతి వ్యక్తం చేస్తున్నాము.
— Telangana Congress (@INCTelangana) October 13, 2023
ఈ కష్ట సమయంలో ఆ కుటుంబం ధైర్యంగా ఉండాలని భగవంతుడిని ప్రార్ధిస్తున్నాము.
తొందరపడి మీ విలువైన జీవితాన్ని కోల్పోవద్దు, మీకు అండగా మేము ఉన్నాము. నిరుద్యోగులు… pic.twitter.com/tpKtXl7RTk
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.