Transgender Killed | 'കുട്ടികളെ തട്ടികൊണ്ടുപോയെന്ന് ആരോപിച്ച് ട്രാന്‍സ്ജന്‍ഡറിനെ ആള്‍കൂട്ടം തല്ലിക്കൊന്നു'; 4 പേര്‍ക്കെതിരെ കേസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹൈദരാബാദ്: (KVARTHA) കുട്ടികളെ തട്ടികൊണ്ടുപോയെന്ന് ആരോപിച്ച് ട്രാന്‍സ്ജന്‍ഡറിനെ ആള്‍കൂട്ടം തല്ലിക്കൊന്നതായി പൊലീസ്. തെലങ്കാനയിലെ നിസാമാബാദില്‍ തിങ്കളാഴ്ചയാണ് സംഭവം. 50 വയസുള്ള രാജു എന്നയാളാണ് ദാരുണമായി മരിച്ചത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഔദ്യോഗിക രേഖകള്‍ പ്രകാരം ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടയാളാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് ക്രൂര സംഭവം നടന്നത്. രോഷാകുലരായ ആള്‍കൂട്ടം പൊലീസ് ഇടപെടുന്നതിന് മുമ്പ് രാജുവിനെ മര്‍ദിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് നാല് പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

Transgender Killed | 'കുട്ടികളെ തട്ടികൊണ്ടുപോയെന്ന് ആരോപിച്ച് ട്രാന്‍സ്ജന്‍ഡറിനെ ആള്‍കൂട്ടം തല്ലിക്കൊന്നു'; 4 പേര്‍ക്കെതിരെ കേസ്

അതിനിടെ, സമാനമായൊരു സംഭവം കാമറെഡ്ഡിയില്‍ നടന്നു. ഒരു സര്‍വേ നടത്തുന്ന രണ്ട് സ്ത്രീകള്‍ അവരുടെ തെറ്റായ തിരിച്ചറിയല്‍ രേഖ കാരണം ആക്രമിക്കപ്പെടുകയായിരുന്നു. ഈ സംഭവത്തിലും പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

Keywords: News, National, National-News, Regional-News, Telangana News, Transgender, Killed, Suspicion, Abducting, Children, Nizamabad, Victim, Angry, Attacked, Telangana transgender killed over suspicion of abducting children.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script