Attack | 'തെലങ്കാനയില്‍ ശിവജിയുടെ പ്രതിമക്ക് സമീപം മദ്യലഹരിയില്‍ മൂത്രമൊഴിച്ചയാള്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ മര്‍ദനം'
Jul 4, 2023, 15:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com) തെലങ്കാനയില്‍ ശിവജിയുടെ പ്രതിമക്ക് സമീപം മദ്യലഹരിയില്‍ മൂത്രമൊഴിച്ചയാളെ ആള്‍ക്കൂട്ടം മര്‍ദിച്ചതായി പരാതി. മര്‍ദിച്ചത് കൂടാതെ മൂത്രമൊഴിച്ചയാളെ നിര്‍ബന്ധിച്ച് മതപരമായ മുദ്രാവാക്യങ്ങള്‍ വിളിപ്പിച്ച് റോഡിലൂടെ നടത്തിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. സിദ്ദിപ്പെട്ടിലെ ഗജ്വേല് ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രി 8.30നാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ശിവജിയുടെ പ്രതിമക്കു സമീപം മൂത്രമൊഴിച്ചതു കണ്ട ഇയാളെ പ്രദേശത്തെ ആളുകള്‍ മര്‍ദിച്ചു. സംഭവത്തില്‍ മാപ്പു പറഞ്ഞിട്ടും ഇയാളെ വെറുതെ വിട്ടില്ല. ജയ് ശ്രീറാം, ഭാരത് മാതാ കീ, ഛത്രപതി ശിവജി കീ ജയ് എന്നിങ്ങനെ ആക്രോശിച്ചുകൊണ്ടാണ് യുവാവിന് നേരെയുള്ള ആക്രമണം. ഇയാളോട് സമീപത്ത് നിന്ന് വെള്ളം കൊണ്ടുവരാന്‍ ആവശ്യപ്പെട്ട് പ്രതിമക്കു സമീപം വൃത്തിയാക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.
തുടര്‍ന്ന് കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി റോഡിലൂടെ നടത്തിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആള്‍ക്കൂട്ടത്തെ തടയാനുള്ള പൊലീസുകാരന്റെ ശ്രമവും ഫലം കണ്ടില്ല. ഒരു കൂട്ടം ആളുകള്‍ അയാളെ റോഡിന്റെ ഡിവൈഡറിലേക്ക് ബലമായി കൊണ്ടുപോയി മുഖം നിലത്തേക്ക് തള്ളിയിടുന്നതും ദൃശ്യങ്ങളില്‍ കാണാം.
സംഭവത്തില്‍ അയല്‍പ്രദേശമായ സങ്കാപൂരിലെ മുസ്ലീം മതവിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മേഖലയില്‍ ബന്ദിന് ആഹ്വാനം ചെയ്തു. പ്രദേശത്ത് ഇപ്പോള്‍ സമാധാന അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നാണ് റിപോര്‍ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ശിവജിയുടെ പ്രതിമക്കു സമീപം മൂത്രമൊഴിച്ചതു കണ്ട ഇയാളെ പ്രദേശത്തെ ആളുകള്‍ മര്‍ദിച്ചു. സംഭവത്തില്‍ മാപ്പു പറഞ്ഞിട്ടും ഇയാളെ വെറുതെ വിട്ടില്ല. ജയ് ശ്രീറാം, ഭാരത് മാതാ കീ, ഛത്രപതി ശിവജി കീ ജയ് എന്നിങ്ങനെ ആക്രോശിച്ചുകൊണ്ടാണ് യുവാവിന് നേരെയുള്ള ആക്രമണം. ഇയാളോട് സമീപത്ത് നിന്ന് വെള്ളം കൊണ്ടുവരാന്‍ ആവശ്യപ്പെട്ട് പ്രതിമക്കു സമീപം വൃത്തിയാക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.
സംഭവത്തില്‍ അയല്‍പ്രദേശമായ സങ്കാപൂരിലെ മുസ്ലീം മതവിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മേഖലയില്‍ ബന്ദിന് ആഹ്വാനം ചെയ്തു. പ്രദേശത്ത് ഇപ്പോള്‍ സമാധാന അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നാണ് റിപോര്‍ട്.
Keywords: Telangana Man Urinates Near Shivaji Statue, Paraded Amid Religious Chants, Hyderabad, News, Urinates Near Shivaji Statue, Attack, Religious Chants, Police, Compliant, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.