KCR | 9 വര്‍ഷത്തെ കാത്തിരിപ്പ്, ഒടുവില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ആ പെണ്‍കുട്ടിക്ക് പേരിട്ടു 'മഹതി'
Sep 19, 2022, 13:05 IST
ഹൈദരബാദ്: (www.kvartha.com) മാതാപിതാക്കളുടെ കടുംപിടുത്തം കാരണം ഒരു പെണ്‍കുട്ടിക്ക് തന്റെ പേരിനായി കാത്തിരിക്കേണ്ടി വന്നത് ഒന്നും രണ്ടുമല്ല, ഒന്‍പതുവര്‍ഷം. തെലങ്കാനയിലാണ് സംഭവം. മാതാപിതാക്കള്‍ ആഗ്രഹിച്ചതുപോലെ ഒടുവില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു തന്നെ പെണ്‍കുട്ടിക്ക് പേരിട്ടു. സുരേഷ് - അനിത ദമ്പതികളുടെ മകള്‍ക്ക് 'മഹതി' എന്നാണ് മുഖ്യമന്ത്രി പേര് ചൊല്ലി വിളിച്ചത്.
2013ലാണ് ദമ്പതികള്‍ക്ക് മകള്‍ ജനിച്ചത്. തെലങ്കാന പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുത്തവരായിരുന്നു ഇരുവരും. അതുകൊണ്ടുതന്നെ കുഞ്ഞുണ്ടായപ്പോള്‍ കെ ചന്ദ്രശേഖര്‍ റാവു പേരിടണമെന്നായിരുന്നു ഇവരുടെ ആഗ്രഹം. ജനിച്ചിട്ട് ഒന്‍പത് വര്‍ഷമായിട്ടും ഇവര്‍ കുഞ്ഞിന് പേരിടാതെ കാത്തിരുന്നു.
ഒരു പേര് ആവശ്യമായതിനാല്‍ അഞ്ചാം ക്ലാസുകാരിയെ സ്‌കൂളില്‍ ചിട്ടി എന്നാണ് വിളിച്ചിരുന്നത്. ആധാറിലും ചിട്ടി എന്ന് തന്നെയാണ് പേര്. ടിആര്‍എസ് മേധാവി പേരിടാന്‍ കാത്തിരുന്നതിനാല്‍ നാട്ടുകാരും അയല്‍വാസികളും പെണ്‍കുട്ടിയെ കെസിആര്‍ എന്നാണ് വിളിക്കാറുണ്ടായിരുന്നത്.
അടുത്തിടെയാണ് മകള്‍ക്ക് പേരിടാതെ കാത്തിരിക്കുന്ന ഈ ദമ്പതികളെ കുറിച്ച് ടിആര്‍എസ് നേതാവും മുന്‍ സ്പീകറുമായ മധുസൂദന ചാരി അറിയാന്‍ ഇടയായത്. തുടര്‍ന്ന് ഇയാള്‍ കുട്ടിയെയും മാതാപിതാക്കളെയും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് കൊണ്ടുപോയി.
ഔദ്യോഗിക വസതിയിലെത്തിയ ഇവരെ മുഖ്യമന്ത്രി ഊഷ്മളമായി സ്വാഗതം ചെയ്യുകയും പെണ്‍കുട്ടിക്ക് മഹതി എന്ന് പേരിടുകയും ചെയ്തു. മുഖ്യമന്ത്രിയും ഭാര്യയും ഇവര്‍ക്ക് നിരവധി സമ്മാനങ്ങളാണ് നല്‍കിയത്. ഇതുകൂടാതെ പെണ്‍കുട്ടിയുടെ വിദ്യാഭ്യാസത്തിനുള്ള ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.
Keywords: Telangana Girl With No Name Meets KCR, Gets One After 9 Years, Hyderabad, News, Chief Minister, Girl, Parents, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.