Died | അശ്രദ്ധമായി കാറിന്റെ വിന്‍ഡോ ഗ്ലാസുയര്‍ത്തി; തല പുറത്തിട്ടിരുന്ന പെണ്‍കുട്ടിക്ക് ദാരുണാന്ത്യം
May 24, 2023, 07:39 IST
തെലങ്കാന: (www.kvartha.com) കാറിന്റെ വിന്‍ഡോ ഗ്ലാസില്‍ തല കുടുങ്ങി ബാലികയ്ക്ക് ദാരുണാന്ത്യം. വിവാഹം കഴിഞ്ഞു നവദമ്പതികളോടൊപ്പം പിന്‍ സീറ്റിലിരിക്കുകയായിരുന്ന ബനോത് ഇന്ദ്രജ ആണ് അതിദാരുണമായി മരിച്ചത്. സൂര്യപേട്ട് ജില്ലയിലാണ് സംഭവം.
കാറിനു പിന്‍സീറ്റിലിരുന്ന ഒന്‍പതു വയസുകാരിയുടെ കഴുത്തിലാണ് വിന്‍ഡോ ഗ്ലാസ് കുടുങ്ങിയത്. അശ്രദ്ധമായി ഡ്രൈവര്‍ ഗ്ലാസ് ഉയര്‍ത്തിയതോടെ തല പുറത്തിട്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ അമര്‍ന്നു.
വിവാഹച്ചടങ്ങുകള്‍ക്കുശേഷം വീട്ടില്‍ നിന്നു മടങ്ങാന്‍ തുടങ്ങുമ്പോഴാണു സംഭവം. ഈ സമയം ഉച്ചത്തില്‍ പാട്ടുവച്ചിട്ടുണ്ടായിരുന്നതിനാലും പുറത്ത് ആഘോഷത്തിമിര്‍പില്‍ പടക്കം പൊട്ടിച്ചതിനാലും ആരും കുട്ടിയുടെ കരച്ചില്‍ കേട്ടില്ലെന്നാണ് വിവരം. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.
Keywords: News, National, National-News, Telangana, Girl, Died, Driver, Car, Window, Complaint, Father, Police, Case, Telangana girl dies as driver rolls up car window while she had her neck out.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.