Killed | വനഭൂമിയിലെ മരം മുറിക്കുന്നത് തടഞ്ഞു; 'ഫോറസ്റ്റ് റേന്‍ജ് ഓഫീസറെ അരിവാളും കത്തിയും മഴുവുമായെത്തിയ ഗോത്രവിഭാഗക്കാര്‍ കഴുത്തറുത്ത് കൊലപ്പെടുത്തി'
Nov 23, 2022, 17:47 IST
ഹൈദരബാദ്: (www.kvartha.com) വനഭൂമിയിലെ മരം മുറിക്കുന്നത് തടഞ്ഞതിന് ഫോറസ്റ്റ് റേന്‍ജ് ഓഫീസറെ അരിവാളും കത്തിയും മഴുവുമായെത്തിയ ഗോത്രവിഭാഗക്കാര്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി പൊലീസ്. ഗോടികോയ ഗോത്രവര്‍ഗക്കാരുടെ ആക്രമണത്തില്‍ തെലങ്കാനയിലെ ഭദ്രാദ്രി കോതഗുഡം ജില്ലയിലെ റേന്‍ജ് ഓഫീസര്‍ ശ്രീനിവാസറാവു ആണ് കൊല്ലപ്പെട്ടത്.
സംഭവത്തെ കുറിച്ച് ജില്ലാ എസ് പി പറയുന്നത്:
ചൊവ്വാഴ്ചയാണ് ക്രൂരമായ സംഭവം ഉണ്ടായത്. ചന്ദ്രകോണ്ഡയിലെ ആദിവാസികള്‍ മരം മുറിക്കുന്നത് വനം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഇത് വനഭൂമിയാണെന്നും മരം മുറിക്കരുതെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഇവരെ അറിയിച്ചു.
ഇതേതുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിനിടെ അരിവാളും കത്തിയും മഴുവുമായെത്തിയ ഗോത്രവിഭാഗക്കാര്‍ റേഞ്ച് ഓഫീസറെ ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ ശ്രീനിവാസ റാവുവിനെ ആശുപത്രിയിലെത്തിക്കാന്‍ സഹപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു. നംഗ, തുല എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
റേന്‍ജ് ഓഫീസറുടെ കൊലപാതകത്തില്‍ അതീവനടുക്കം രേഖപ്പെടുത്തിയ മുഖ്യമന്ത്രി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. മരിച്ച ഓഫീസറുടെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം നല്‍കും, കുടുംബത്തിന് സര്‍കാര്‍ ജോലിയും, കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ മുഴുവന്‍ ശമ്പളവും വിരമിക്കുന്ന പ്രായം വരെ കുടുംബത്തിന് നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
Keywords: Telangana forest officer killed in attack by cattle-grazing tribals: Officials, Hyderabad, News, Killed, Police, Arrested, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.