ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് വിവാഹിതനാകുന്നു; നിശ്ചയം ഡെല്‍ഹിയില്‍വച്ച്
Dec 9, 2021, 12:18 IST
പട്‌ന: (www.kvartha.com 09.12.2021) ബിഹാര്‍ പ്രതിപക്ഷ നേതാവും ആര്‍ ജെ ഡി നേതാവുമായ തേജസ്വി യാദവ്(32) വിവാഹിതനാകുന്നു. വിവാഹ നിശ്ചയം വ്യാഴാഴ്ച ഡെല്‍ഹിയില്‍വച്ച് നടക്കുന്നു. വിവാഹവാര്‍ത്ത ട്വിറ്റെറിലൂടെ തേജസ്വി യാദവിന്റെ സഹോദരി രോഹിണി ആചാര്യയാണ് അറിയിച്ചത്.
'ഞങ്ങളുടെ വീട് സന്തോഷത്താല്‍ നിറയാന്‍ പോകുന്നു' എന്നാണ് രോഹിണി ട്വിറ്റെറില്‍ സഹോദരന്റെ വിവാഹവാര്‍ത്ത കുറിച്ചത്. എന്നാല്‍ വധുവിനെക്കുറിച്ചുള്ള ഒരു സൂചനയും പുറത്തുവിട്ടിട്ടില്ല.
വിവാഹ നിശ്ചയ ചടങ്ങിനായി തേജസ്വി യാദവിന്റെ കുടുംബം ഡെല്‍ഹിയില്‍ എത്തിയിട്ടുണ്ട്. മാതാപിതാക്കളായ ലാലു പ്രസാദ് യാദവ്, റാബ്റി ദേവി, സഹോദരി മിസ എന്നിവര്‍ക്കൊപ്പം സഹോദരന്‍ തേജ് പ്രതാപും നഗരത്തിലുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ലാലു പ്രസാദ് യാദവിന്റെ ഒമ്പത് മക്കളില്‍ ഇനി വിവാഹം ചെയ്യാന്‍ ബാക്കിയുള്ളത് തേജസ്വി മാത്രമായിരുന്നു. തേജസ്വിയുടെ നിര്‍ബന്ധ പ്രകാരം ചടങ്ങുകളെല്ലാം ലളിതമാക്കാനാണ് കുടുംബത്തിന്റെ തീരുമാനമെന്ന് പാര്‍ടി വൃത്തങ്ങള്‍ പറയുന്നു. വിവാഹനിശ്ചയത്തില്‍ 50 പേര്‍ മാത്രമേ പങ്കെടുക്കുന്നുള്ളൂ.
അതേസമയം, തേജസ്വിയുടെ വിവാഹം വലിയ ആഘോഷമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ആര്‍ ജെ ഡി പ്രവര്‍ത്തകര്‍. നിശ്ചയത്തിന് പിന്നാലെ വിവാഹവും ഉടന്‍ നടക്കുമെന്നും പറയുന്നു. പ്രവര്‍ത്തകര്‍ പട്‌നയില്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്ത് വിവാഹനിശ്ചയം ആഘോഷിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.