ആശാറാം ബാപുവിന്റെ ആശ്രമത്തിലെ പാര്‍കിങ് സ്ഥലത്ത് 13കാരിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 5 പേര്‍ കസ്റ്റഡിയില്‍

 


ലക്‌നൗ: (www.kvartha.com 09.04.2022) ആശാറാം ബാപുവിന്റെ ആശ്രമ പരിസരത്ത് പാര്‍ക് ചെയ്തിരുന്ന കാറിനുള്ളില്‍ 13കാരിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍. ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലെ ആശ്രമ പരിസരത്താണ് സംഭവം.

സംഭവത്തെ കുറിച്ച് ഗോണ്ടയിലെ പൊലീസ് സൂപ്രണ്ട് സന്തോഷ് കുമാര്‍ മിശ്ര പറയുന്നത്:

ഏപ്രില്‍ അഞ്ചു മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി കുടുംബവുമായി പഴയ ഭൂമി തര്‍ക്കമുള്ള ചില ബന്ധുക്കള്‍ക്കെതിരെ അമ്മ പൊലീസ് സ്റ്റേഷനില്‍ കേസ് രെജിസ്റ്റര്‍ ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ അമ്മ ബന്ധുക്കള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 363 (ഭിക്ഷാടനത്തിനായി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ അല്ലെങ്കില്‍ അംഗഭംഗം വരുത്തുക) പ്രകാരം ലോകല്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രെജിസ്റ്റര്‍ ചെയ്തത്. പരാതിയില്‍ പറഞ്ഞിട്ടുള്ള അഞ്ച് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മൃതദേഹം കണ്ടെത്തിയ കാര്‍ ഏറെ നാളായി ആശ്രമത്തില്‍ തന്നെ പാര്‍ക് ചെയ്തിരിക്കുകയാണ്. 'പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ടെം നടത്തിയെങ്കിലും മരണകാരണം കണ്ടെത്താനായിട്ടില്ല. ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കായി സൂക്ഷിച്ചിട്ടുണ്ട്.

മൃതദേഹത്തില്‍ മുന്‍കാല മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല. മാത്രമല്ല, പോസ്റ്റ്മോര്‍ടെം റിപോര്‍ടില്‍ ലൈംഗികാതിക്രമം സ്ഥിരീകരിച്ചിട്ടുമില്ല. തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ മെഡികല്‍ വിദഗ്ധരുടെ അഭിപ്രായം തേടാനുള്ള ശ്രമത്തിലാണ് പൊലീസ്.

അതേസമയം കേസിന്റെ എല്ലാ വശങ്ങളെ കുറിച്ചും അന്വേഷിക്കുമെന്ന് ദേവിപടന്‍ റേഞ്ച് ഡിഐജി ഉപേന്ദ്രകുമാര്‍ അഗര്‍വാള്‍ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ ആശ്രമത്തിലെ രണ്ട് സേവാദാര്‍മാരാണ് ആശാറാം ബാപു സേവാ കേന്ദ്രത്തിനുള്ളില്‍ പാര്‍ക് ചെയ്തിരുന്ന കാറില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധിച്ചത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയും അവര്‍ കാറിന്റെ ഉടമയുമായി ബന്ധപ്പെടുകയുമായിരുന്നു. 


ആശാറാം ബാപുവിന്റെ ആശ്രമത്തിലെ പാര്‍കിങ് സ്ഥലത്ത് 13കാരിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 5 പേര്‍ കസ്റ്റഡിയില്‍

എന്നാല്‍ താന്‍ വാഹനത്തിന്റെ ഡോര്‍ ലോക് ചെയ്ത ശേഷം വാഹനം പാര്‍ക് ചെയ്തതാണെന്നാണ് ഉടമ പറഞ്ഞത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Keywords: Uttar Pradesh: Teen’s body found in parking lot of Asaram Ashram; 5 detained, News, Trending, Dead Body, Girl, Police, Probe, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia