ഗുണ്ടാസംഘം അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു

 


ഗുണ്ടാസംഘം അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു
ബാംഗ്ലൂര്‍ : കുപ്രസിദ്ധഗുണ്ടാസംഘത്തിലെ രണ്ടുപേര്‍ ചേര്‍ന്ന് ബാംഗ്ലൂര്‍ നഗരത്തിന് സമീപത്തെ ഗ്രാമീണ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത് പുറത്തു വന്നു. ഞായറാഴ്ചയാണ് സംഭവം.

ബലാത്സംഗത്തെ തുടര്‍ന്ന് അത്യാസന്നനിലയിലായ അഞ്ചുവയസുകാരിയായ പെണ്‍കുട്ടി സ്വകാര്യാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്്. ബാംഗ്ലൂര്‍ റൂറല്‍ ജില്ലയിലെ ബൈപ്പനദൊഡ്ഡി ഗ്രാമത്തില്‍ യാദവനഹള്ളിയിലാണ് ക്രൂരസംഭവം നടന്നത്.

പെണ്‍കുട്ടിയ പീഡിപ്പിച്ച ഗുണ്ടാസംഘാംഗങ്ങളായ മധൂര എന്ന ഓപ്പറേഷന്‍ മധു(19), വിജി(18) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

സംഭവത്തെക്കുറിച്ച് പോലീസ് : യാദവനഹള്ളിയിലെ തൊഴിലാളികളായ വേണുഗോപാല്‍-ശിവമ്മ ദമ്പതികളുടെ മകളാണ് അഞ്ചുവയസ്സുകാരി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കൂട്ടുകാരോടൊപ്പം സ്ഥലത്തെ വിശാലമായ മാന്തോട്ടത്തില്‍ മാങ്ങപെറുക്കാനും കളിക്കാനും ഇറങ്ങിയതായിരുന്നു കുട്ടികള്‍. തല്‍സമയം തോട്ടത്തില്‍ രണ്ടുപേര്‍ മദ്യപിക്കുന്നുണ്ടായിരുന്നു. ഇവര്‍ മദ്യലഹരിയില്‍ പെണ്‍കുട്ടിയെ തട്ടിയെടുത്ത് കുറ്റിക്കാട്ടിന്റെ മറവിലിട്ട് മാറി മാറി ബലാത്സംഗം ചെയ്യുകായിരുന്നു.

ഈ ക്രൂരതയ്ക്ക് സാക്ഷിയായി പെണ്‍കുട്ടിയുടെ ചേച്ചിയുമുണ്ടായിരുന്നു. രംഗം കണ്ട് ഭയന്ന് വിറച്ച കുട്ടികള്‍ ഗ്രാമവാസികളെ വിവരമറിയിച്ച്് മദ്യലഹരിയിലായിരുന്ന പ്രതികളെ കയ്യോടെ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു.

അവശനിലയിലായ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചാണ് ബലാത്സംഗം നടന്നത് സ്ഥിരീകരിച്ചത്. പിടിയിലായ പ്രതികള്‍ നിരവധി ക്രിമിനല്‍ കേസില്‍ പ്രതികളാണ്. കൂലിത്തല്ലാണ് പ്രധാന തൊഴില്‍. നേരത്തെ വയറ്റിന് കുത്തേറ്റ് മധു ഒന്നിലേറെ ശാസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

ബാംഗ്ലൂരില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ ആവര്‍ത്തിക്കുന്നത് നഗരവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. വൈറ്റ്ഫീല്‍ഡില്‍ എട്ടു വയസുകാരിയായ പെണ്‍കുട്ടിയെ അയല്‍വാസിയായ യുവാവ് ബലാത്സംഗം ചെയ്ത് കായലില്‍ തള്ളിയത് ജുണ്‍ 17നായിരുന്നു.

ദരിദ്രവിഭാഗത്തില്‍പ്പെട്ടവരും തൊഴിലാളികളും താമസിക്കുന്ന കേന്ദ്രങ്ങളിലെ കുട്ടികള്‍ക്കാണ് ഇത്തരം ദുരനുഭവങ്ങള്‍ നേരിടേണ്ടിവരുന്നതെന്ന് കുട്ടികളുടെ അവകാശ സംരക്ഷണ കമ്മീഷന്‍ മെമ്പര്‍ വാസുദേവ ശര്‍മ്മ പറഞ്ഞു. രക്ഷിതാക്കള്‍ ജോലിക്ക് പോകുന്ന നേരങ്ങളില്‍ കുട്ടികള്‍ തനിച്ച് വീട്ടിലുള്ളപ്പോഴാണ് ഇത്തരം അതിക്രമങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും ശര്‍മ്മ ചൂണ്ടിക്കാട്ടി.

Keywords:  Bangalore, Rape, National, Girl 



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia