SWISS-TOWER 24/07/2023

സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ രക്തദാനം

 


ലക്‌നൗ: (www.kvartha.com 09.08.2015) രക്തദാനം മഹാദാനമെന്നാണ് പറയാറ്. എന്നാല്‍ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി അത് പ്രയോജനപ്പെടുത്തിയാലോ. ലക്‌നൗവില്‍ മൂന്ന് ആണ്‍കുട്ടികള്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനും, പോക്കറ്റ് മണിക്കുമായി രക്തം വിറ്റതായി റിപ്പോര്‍ട്ട്.

ഓരോ യൂണിറ്റിനും 500 രൂപ നിരക്കിലാണ് ഈ കുട്ടികള്‍ കോഹ്ലി പതോളജി ബ്ലെഡ് ബാങ്കില്‍ രക്തം ദാനം ചെയ്തത്.  യുപി ആരോഗ്യ വിഭാഗവും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രായപൂര്‍ത്തിയാകാത്തതും, അനാരോഗ്യവന്‍മാരുമായ ആണ്‍കുട്ടികള്‍ പണത്തിന് രക്തം നല്‍കിയതായി തെളിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ബ്ലെഡ് ബാങ്ക് സീല്‍ ചെയ്യുകയും ചെയ്തു.

ഞാന്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ പണം സ്വരൂപിക്കുന്നുണ്ടായിരുന്നു അതിനിടെയാണ് ബ്ലെഡ് ബാങ്കിലെ ഏജറ്റ് അവിടെയെത്തിയതും, രക്തം ദാനം ചെയ്താല്‍ കൂടുതല്‍ പണം വാങ്ങി നല്‍കാമെന്നു പറഞ്ഞതും. ഞാന്‍ അതിനു തയ്യാറായെന്നും ചൗക്കില്‍ നിന്നുളള 14 വയസുകാരന്‍ പറയുന്നു. മറ്റൊരു കുട്ടി ഇത് മൂന്നാം തവണയാണ് രക്തംദാനം ചെയ്യുന്നത്.

രക്തം ദാനം ചെയ്യുന്നതിനുളള ഔദ്യോഗിക പ്രായം 18 വയസാണെന്നിരിക്കെയാണ് ഈ സംഭവം. ഇങ്ങനെ പോക്കറ്റ് മണിക്കും ആഡംബരങ്ങള്‍ക്കുമായി രക്തദാനവും അവയവ ദാനവുമൊക്കെ പെരുകുന്നതായി മുന്‍പും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദരിദ്ര കുടുംബങ്ങളില്‍ നിന്നുളളവരാണ് ഇതിന് തയാറാകുന്നതും. ലക്‌നൗവിലെ ഈ കുട്ടികളും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ്.
സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ രക്തദാനം

SUMMARY: Desire to own a smartphone and little extra pocket money tempted the three teenage boys to donate their blood at the Kohli Pathology and Blood Bank for Rs 500 for each unit of blood.

Keywords: Blood, Lucknow, Blood Bank, Smart phone
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia