Video | ഓടുന്ന ട്രെയിനിന് മുന്നില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് ഷൂട് ചെയ്ത വിദ്യാര്‍ഥിക്ക് ട്രെയിന്‍ തട്ടി ദാരുണാന്ത്യം; ദൃശ്യങ്ങള്‍ പുറത്തുവിട്ട് സുഹൃത്തുക്കള്‍, വീഡിയോ

 


ഹൈദരാബാദ്: (www.kvartha.com) റെയില്‍വേ ട്രാകില്‍വെച്ച് ഓടുന്ന ട്രെയിനിന് മുന്നില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് ഷൂട് ചെയ്ത വിദ്യാര്‍ഥിക്ക് ട്രെയിന്‍ തട്ടി ദാരുണാന്ത്യം. ഹൈദരാബാദിലാണ് സമൂഹ മാധ്യമങ്ങളെ ഞെട്ടിപ്പിച്ച സംഭവം. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് സര്‍ഫ്രാസ്(16) ആണ് ദാരുണമായി മരിച്ചത്. 

സനത് നഗറിലെ റെയില്‍വേ ട്രാകില്‍വെച്ചാണ് ട്രെയിനിടിച്ച് തെറിപ്പിച്ചത്. രണ്ട് സുഹൃത്തുക്കളോടൊപ്പം ഇന്‍സ്റ്റഗ്രാം റീലിനായി ഒരു വീഡിയോ ഷൂട് ചെയ്യുകയായിരുന്നു സര്‍ഫ്രാസെന്നാണ് വിവരം. വേഗത്തിലോടുന്ന ട്രെയിന്‍ ബാഗ്രൗന്‍ഡില്‍ ലഭിക്കാനായി പാളത്തിനോട് ചേര്‍ന്ന് നിന്നായിരുന്നു ഇവരുടെ ഷൂടിംഗ്. 

എന്നാല്‍ പുറംതിരിഞ്ഞുനിന്ന സര്‍ഫ്രാസ് ട്രെയിന്‍ അടുത്തെത്തിയത് ശ്രദ്ധിച്ചില്ല. അതിവേഗത്തിലെത്തിയ ട്രെയിന്‍ സര്‍ഫ്രാസിന്റെ ശരീരത്തില്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചു തന്നെ വിദ്യാര്‍ഥി മരിച്ചു.

'ജുമുഅ നമസ്‌കാരത്തിന് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു മകന്‍. രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം അവന്റെ രണ്ട് സഹപാഠികളായ മുസമ്മിലും സൊഹൈലും വീട്ടിലെത്തി മകന്‍ ബോധരഹിതനായി വീണുകിടക്കുന്ന വിവരം അറിയിച്ചു. സ്ഥലത്തെത്തിയപ്പോള്‍ മകന്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്.-' കുട്ടിയുടെ പിതാവ് പറഞ്ഞു.

അപകടത്തിന് ശേഷം സംഭവത്തിന്റെ വീഡിയോ സുഹൃത്തുക്കള്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു. വിഷയത്തില്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.

Video | ഓടുന്ന ട്രെയിനിന് മുന്നില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് ഷൂട് ചെയ്ത വിദ്യാര്‍ഥിക്ക് ട്രെയിന്‍ തട്ടി ദാരുണാന്ത്യം; ദൃശ്യങ്ങള്‍ പുറത്തുവിട്ട് സുഹൃത്തുക്കള്‍, വീഡിയോ


Keywords:  News, National-News, Case, Student, Video, Social Media, Police, Case, National, Teenager killed while filming Instagram Reels on railway tracks in Hyderabad.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia