Teen & BTS | ബിടിഎസ് സംഘത്തെ കാണാന്‍ നാട് വിടാന്‍ തീരുമാനം; കൊറിയയിലേക്ക് പോകാന്‍ വീടുവീട്ടിറങ്ങിയ കൗമാരക്കാരികളെ കണ്ടെത്തി; കിട്ടിയത് ചായ കുടിക്കാനിറങ്ങിയപ്പോള്‍ ട്രെയിന്‍ മിസായതിനാല്‍

 


ചെന്നൈ: (KVARTHA) കൊറിയന്‍ ഗായകസംഘമായ ബിടിഎസ് സംഘത്തെ കാണാനായി വീടുവീട്ടിറങ്ങിയ മൂന്ന് കൗമാരക്കാരികളെ ഒടുവില്‍ കണ്ടെത്തി. തമിഴ്‌നാട് കരൂര്‍ സ്വദേശികളെയാണ് വെല്ലൂരിലെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയത്.

വ്യാഴാഴ്ചയാണ് 13 വയസുള്ള പെണ്‍കുട്ടികള്‍ നാടുവിട്ടത്. പെണ്‍കുട്ടികളെ വെല്ലൂര്‍ ബാലക്ഷേമ സമിതിക്ക് കൈമാറിയിട്ടുണ്ട്. കൗണ്‍സലിങ്ങിന് ശേഷം ഇവരെ രക്ഷിതാക്കള്‍ക്കൊപ്പം വിടുമെന്ന് പൊലീസ് അറിയിച്ചു.

വിശാഖപട്ടണത്തെത്തി അവിടെ നിന്ന് കപ്പല്‍ മാര്‍ഗം കൊറിയയിലേക്ക് പോകാനാണ് മൂവരും പദ്ധതിയിട്ടത്. ഇതിനായി ആകെ 14,000 രൂപയാണ് ഇവരുടെ കയ്യിലുണ്ടായിരുന്നത്. എന്നാല്‍ കാട്പാടി സ്റ്റേഷനില്‍ ചായകുടിക്കാന്‍ ഇറങ്ങിയപ്പോള്‍ ട്രെയിന്‍ വിട്ടുപോയി. തുടര്‍ന്ന് ഇവര്‍ക്ക് രാത്രി റെയില്‍വേ സ്റ്റേഷനില്‍ തന്നെ തങ്ങേണ്ടിവന്നു.


Teen & BTS | ബിടിഎസ് സംഘത്തെ കാണാന്‍ നാട് വിടാന്‍ തീരുമാനം; കൊറിയയിലേക്ക് പോകാന്‍ വീടുവീട്ടിറങ്ങിയ കൗമാരക്കാരികളെ കണ്ടെത്തി; കിട്ടിയത് ചായ കുടിക്കാനിറങ്ങിയപ്പോള്‍ ട്രെയിന്‍ മിസായതിനാല്‍

 

ഇത് കണ്ട് സംശയം തോന്നിയ റെയില്‍വേ പൊലീസ് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തറിയുന്നത്. കൊറിയന്‍ ഗായകസംഘമായ ബിടിഎസിനെ കാണാനാണ് പോകുന്നതെന്ന് പെണ്‍കുട്ടികള്‍ പറയുകയായിരുന്നു.

Keywords: News, National, National-News, Police-News, Regional-News, Murshidabad News, South Korea, Meet, K-pop Band, BTS, Howrah News, Behrampor News, Shalimar Station, Railway Station, Train, Teen, Girl, Flees, Dancers, Rescued, Teen girls flee Murshidabad homes to join K-pop band as dancers, rescued from Shalimar station.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia