Technical Issue | പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിക്കാനിരുന്ന വിമാനത്തിന് സാങ്കേതിക തകരാര്‍; ഡെല്‍ഹിയിലേക്കുള്ള തിരിച്ചുപോക്ക് വൈകും 

 
Technical Issue Delays PM Modi's Return Flight from Jharkhand
Technical Issue Delays PM Modi's Return Flight from Jharkhand

Photo Credit: Facebook / Narendra Modi

● ഝാര്‍ഖണ്ഡില്‍ രണ്ട് തിരഞ്ഞെടുപ്പു റാലികളിലാണ് മോദി പങ്കെടുത്തത്
● ഗോത്രവര്‍ഗ നേതാവായ ബിര്‍സ മുണ്ടയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ജന്‍ജാതീയ ഗൗരവ് ദിവസ് പരിപാടികളുമായി ബന്ധപ്പെട്ടായിരുന്നു റാലികള്‍
● നവംബര്‍ 20-ന് നടക്കുന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് മോദിയുടെ സന്ദര്‍ശനം.
● എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ ക്ലിയറന്‍സിനായി ദീര്‍ഘനേരം രാഹുല്‍ ഗാന്ധിയുടെ ഹെലിക്കോപ്റ്ററിനും കാത്തുനില്‍ക്കേണ്ടി വന്നു

ന്യൂഡല്‍ഹി: (KVARTHA) പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിക്കാനിരുന്ന വിമാനത്തിന് സാങ്കേതികത്തകരാര്‍ സംഭവിച്ചു. ഇതേതുടര്‍ന്ന് ഡെല്‍ഹിയിലേക്കുള്ള തിരിച്ചുപോക്ക് വൈകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഝാര്‍ഖണ്ഡിലെ ദേവ് ഘറില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. സാങ്കേതികപ്രശ്നം പരിഹരിക്കുന്നതുവരെ വിമാനം എയര്‍പോര്‍ട്ടില്‍ത്തന്നെ തുടരും.

 

ഝാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് ഡെല്‍ഹിയിലേക്ക് തിരിച്ചുപോകാനായി മോദി വിമാനത്താവളത്തിലെത്തിയപ്പോഴാണ് തകരാര്‍ ശ്രദ്ധയില്‍പെട്ടത്. സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയില്‍ സാങ്കേതിക വിദഗ്ധര്‍ വിമാനം പറപ്പിച്ചപ്പോഴാണ് സാങ്കേതിക പ്രശ്നമുള്ളതായി തിരിച്ചറിഞ്ഞത്. ഇതോടെ നിലത്തിറക്കുകയായിരുന്നു.

 

ഝാര്‍ഖണ്ഡില്‍ രണ്ട് തിരഞ്ഞെടുപ്പു റാലികളിലാണ് മോദി വെള്ളിയാഴ്ച പങ്കെടുത്തത്. ഗോത്രവര്‍ഗ നേതാവായ ബിര്‍സ മുണ്ടയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ജന്‍ജാതീയ ഗൗരവ് ദിവസ് പരിപാടികളുമായി ബന്ധപ്പെട്ടായിരുന്നു റാലികള്‍. ഝാര്‍ഖണ്ഡില്‍ നവംബര്‍ 20-ന് നടക്കുന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് മോദിയുടെ സന്ദര്‍ശനം.

അതേസമയം ദേവ് ഘറില്‍നിന്ന് 80 കിലോമീറ്റര്‍ അകലെ, എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നുള്ള ക്ലിയറന്‍സ് കാത്ത് രാഹുല്‍ ഗാന്ധിയുടെ ഹെലിക്കോപ്റ്റര്‍ മുക്കാല്‍ മണിക്കൂറോളം നിലത്തുനിര്‍ത്തി. തിരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയതാണ് രാഹുല്‍ ഗാന്ധിയും.

#NarendraModi #FlightDelay #JharkhandRally #TechnicalIssue #ElectionCampaign #RahulGandhi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia