വിമാനത്താവളത്തില്‍ വ്യാജബോംബ് സന്ദേശം; മലയാളി ഐ ടി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
Sep 7, 2015, 16:36 IST
ബംഗളൂരു: (www.kvartha.com 07.09.2015) വിമാനത്താവളത്തില്‍ വ്യാജബോംബ് സന്ദേശം അയച്ച സംഭവത്തില്‍ മലയാളി ഐടി ഉദ്യോഗസ്ഥന്‍ പിടിയില്‍. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ബംഗളൂരു വിമാനത്താവളത്തെ മുള്‍മുനയില്‍ നിര്‍ത്തുകയും ഒട്ടേറെ വിമാനസര്‍വീസുകള്‍ താറുമാറാക്കുകയും ചെയ്ത വ്യാജബോംബ് സന്ദേശം അയച്ചത്.
ഐബിഎം ജീവനക്കാരനായ ഗോകുല്‍ ആണ് ഐഎസ് ഭീകരനെന്ന വ്യാജേന വാട്‌സ്ആപ്പില്‍ സന്ദേശമയച്ചതെന്ന് പോലീസ് കണ്ടെത്തിയതോടെയാണ് അറസ്റ്റ്. വ്യാജ സന്ദേശത്തെ തുടര്‍ന്ന് മൂന്നു രാജ്യാന്തര വിമാനങ്ങള്‍ ഉള്‍പ്പെടെ ബംഗളൂരുവില്‍ നിന്നുള്ള പത്തോളം സര്‍വീസുകളാണു വൈകിയത്. ഒരു വിമാനം തിരിച്ചിറക്കി യാത്രക്കാരെ ഒഴിപ്പിച്ചു പരിശോധിക്കുകയും ചെയ്തിരുന്നു.
അതേസമയം ഐടി ജീവനക്കാരനായ മറ്റൊരു മലയാളി സുഹൃത്തിനെ കുടുക്കാനാണു ഗോകുല്‍
വ്യാജബോംബുസന്ദേശം അയച്ചതെന്ന് പോലീസ് പറയുന്നു. സാജു ജോസ് എന്ന പേരില്‍ സിം കാര്‍ഡ് സംഘടിപ്പിച്ചാണു ഇയാള്‍ സന്ദേശങ്ങളയച്ചത്. സാജുവിനെയും ഭാര്യയെയും ചോദ്യംചെയ്തപ്പോള്‍ ഇവരുടെ അപ്പാര്‍ട്‌മെന്റിനു സമീപം താമസിക്കുന്ന ഗോകുലിനെക്കുറിച്ചു പോലീസിന് സൂചന ലഭിച്ചു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സാജുവിന്റെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് ഉപയോഗിച്ചാണു സിം സംഘടിപ്പിച്ചതെന്ന് കണ്ടെത്തി. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ ജൂണ്‍ 27നു ഗോകുലിന്റെ ഭാര്യ ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. പുതിയ സംഭവത്തോടെ ഗോകുലിന്റെ ഭാര്യയുടെ മരണത്തെ കുറിച്ച് വിശദമായി അന്വേഷിക്കാനും പോലീസ് തീരുമാനിച്ചു. ടിവി സെറ്റ് തലയില്‍ വീണു ഭാര്യ മരിച്ചെന്നാണ് ഇയാള്‍ അന്ന് പോലീസിന് മൊഴി നല്‍കിയിരുന്നത്. ഇതനുസരിച്ച് അന്നു കേസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
Keywords: Techie held for airport hoax call, wanted to frame neighbour, Bangalore, Police, Malayalees, Message, Coupels, National.
ഐബിഎം ജീവനക്കാരനായ ഗോകുല്‍ ആണ് ഐഎസ് ഭീകരനെന്ന വ്യാജേന വാട്‌സ്ആപ്പില്‍ സന്ദേശമയച്ചതെന്ന് പോലീസ് കണ്ടെത്തിയതോടെയാണ് അറസ്റ്റ്. വ്യാജ സന്ദേശത്തെ തുടര്‍ന്ന് മൂന്നു രാജ്യാന്തര വിമാനങ്ങള്‍ ഉള്‍പ്പെടെ ബംഗളൂരുവില്‍ നിന്നുള്ള പത്തോളം സര്‍വീസുകളാണു വൈകിയത്. ഒരു വിമാനം തിരിച്ചിറക്കി യാത്രക്കാരെ ഒഴിപ്പിച്ചു പരിശോധിക്കുകയും ചെയ്തിരുന്നു.
അതേസമയം ഐടി ജീവനക്കാരനായ മറ്റൊരു മലയാളി സുഹൃത്തിനെ കുടുക്കാനാണു ഗോകുല്‍
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സാജുവിന്റെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് ഉപയോഗിച്ചാണു സിം സംഘടിപ്പിച്ചതെന്ന് കണ്ടെത്തി. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ ജൂണ്‍ 27നു ഗോകുലിന്റെ ഭാര്യ ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. പുതിയ സംഭവത്തോടെ ഗോകുലിന്റെ ഭാര്യയുടെ മരണത്തെ കുറിച്ച് വിശദമായി അന്വേഷിക്കാനും പോലീസ് തീരുമാനിച്ചു. ടിവി സെറ്റ് തലയില്‍ വീണു ഭാര്യ മരിച്ചെന്നാണ് ഇയാള്‍ അന്ന് പോലീസിന് മൊഴി നല്‍കിയിരുന്നത്. ഇതനുസരിച്ച് അന്നു കേസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
Also Read:
കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച
Keywords: Techie held for airport hoax call, wanted to frame neighbour, Bangalore, Police, Malayalees, Message, Coupels, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.