Job | ജോലി തേടുന്നവർക്ക് സന്തോഷ വാർത്ത! മുൻനിര ഐടി കമ്പനിയായ ടെക് മഹീന്ദ്ര 6,000 പുതുമുഖങ്ങളെ നിയമിക്കും

 


ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) ഐടി മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുപ്രധാന വാർത്ത പുറത്ത്. മുൻനിര ഐടി കമ്പനിയായ ടെക് മഹീന്ദ്രയിൽ പുതുമുഖങ്ങളെ വലിയ രീതിയിൽ ഉടൻ റിക്രൂട്ട്‌മെൻ്റ് ചെയ്യുമെന്ന് കമ്പനി അറിയിച്ചു. 2025 സാമ്പത്തിക വർഷത്തിൽ 6,000 പേരെ നിയമിക്കാനാണ് ടെക് മഹീന്ദ്ര പദ്ധതിയിടുന്നത്. മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ മോഹിത് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്.

Job | ജോലി തേടുന്നവർക്ക് സന്തോഷ വാർത്ത! മുൻനിര ഐടി കമ്പനിയായ ടെക് മഹീന്ദ്ര 6,000 പുതുമുഖങ്ങളെ നിയമിക്കും

 അതേസമയം, ഓരോ പാദത്തിലും 1,500-ലധികം പുതിയ ജീവനക്കാരെ ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് ടെക് മഹീന്ദ്രയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മോഹിത് ജോഷി പറഞ്ഞു. ഈ വർഷം 50000-ത്തിലധികം ജീവനക്കാർക്ക് കൃത്രിമബുദ്ധി പരിശീലനം നൽകുമെന്നും ജോഷി അറിയിച്ചു.

വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2024 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ (ജനുവരി-മാർച്ച്) കമ്പനിയുടെ അറ്റാദായം 41% കുറഞ്ഞ് 661 കോടി രൂപയായി. കഴിഞ്ഞ പാദത്തിൽ 1,117.70 കോടി രൂപ ലാഭം നേടിയിരുന്നു. 2023ലെ നാലാം പാദത്തിൽ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 1,46,250ൽ നിന്ന് 1,45,455 ആയി കുറഞ്ഞു. എന്നാൽ 2025 ൽ വൻതോതിലുള്ള നിയമനങ്ങൾ പ്രഖ്യാപിച്ചത് പ്രതീക്ഷയേകുന്നു.

Keywords: News, Malayalam News, National, Tech Mahindra, Recruitment , Jobs, IT Jobs, Tech Mahindra misses Q4FY24 estimates, to hire 6,000 freshers in FY25

Aster_MIMS < !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia