Found Dead | 'ബെംഗ്ലൂറില്‍ സ്‌കൂള്‍ അധ്യാപികയെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തി'
Feb 14, 2023, 14:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്ലൂര്‍: (www.kvartha.com) ബെംഗ്ലൂറില്‍ സ്‌കൂള്‍ അധ്യാപികയെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തിയതായി പൊലീസ്. ശാന്തിനഗറില്‍ തിങ്കളാഴ്ച വൈകിട്ട് 3.30 ഓടെയാണ് നടുക്കുന്ന സംഭവം നടന്നത്. 34കാരിയായ കൗസര്‍ മുബീനയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ യുവതി, 14കാരിയായ മകള്‍ക്കൊപ്പം നഞ്ചപ്പ സര്‍കിളിലെ വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. കൊലപാതകിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

സംഭവത്തെ കുറിച്ച് സെന്‍ട്രല്‍ ഡെപ്യൂടി കമിഷണര്‍ ആര്‍ ശ്രീനിവാസ് ഗൗഡ പറയുന്നത്:
ലാല്‍ബാഗിന് സമീപത്തെ സ്വകാര്യ സ്‌കൂളിലെ അധ്യാപികയായിരുന്നു കൗസര്‍. സംഭവദിവസം മകള്‍ സ്‌കൂളിലായിരുന്നതിനാല്‍ കൗസര്‍ വീട്ടില്‍ തനിച്ചായിരുന്നു. നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴാണ് കൗസര്‍ മുന്‍വശത്തെ വാതില്‍കല്‍ ചോരയില്‍ കുളിച്ചുകിടക്കുന്നത് കണ്ടത്. കഴുത്തില്‍ മൂന്നു കുത്തേറ്റിട്ടുണ്ട്. പ്രതി സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുന്നത് കണ്ടതായി അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കി.
കൗസറിനെ പരിചയമുള്ളയാള്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കേസ് അന്വേഷണത്തിനായി പ്രത്യേകസംഘത്തെ രൂപീകരിച്ചു. പ്രതിയെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കൗസറും മുന്‍ ഭര്‍ത്താവ് വാസിം പാശയും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും കൊലപാതകത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായും കൗസറിന്റെ ബന്ധുക്കള്‍ പറഞ്ഞു.
Keywords: Teacher Found Dead in House, Bangalore, News, Police, Killed, Teacher, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.