SWISS-TOWER 24/07/2023

യുവതിയുടെ അശ്ലീലചിത്രം പകര്‍ത്തി അതുകാട്ടി ഭീഷണിപ്പെടുത്തി പീഡനം: തമിഴ്‌നാട്ടില്‍ സര്‍കാര്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

 


ADVERTISEMENT

ആണ്ടിപ്പെട്ടി: (www.kvartha.com 23.12.2021) യുവതിയുടെ അശ്ലീലചിത്രം പകര്‍ത്തിയശേഷം അതുകാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസില്‍ സര്‍കാര്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. തേനി ജില്ലയിലെ ആണ്ടിപ്പട്ടിക്കടുത്ത് കദിര്‍നരസിംഗപുരം സ്വദേശി അരുള്‍കുമാരന്‍ (38) ആണ് അറസ്റ്റിലായത്. ഇയാള്‍ കണ്ണിയപ്പാപ്പിള്ള പാട്ടി സര്‍കാര്‍ ഹൈസ്‌കൂളിലെ കായികാധ്യാപകനാണ്.
Aster mims 04/11/2022

യുവതിയുടെ അശ്ലീലചിത്രം പകര്‍ത്തി അതുകാട്ടി ഭീഷണിപ്പെടുത്തി പീഡനം: തമിഴ്‌നാട്ടില്‍ സര്‍കാര്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

27 കാരിയായ യുവതി കുളിമുറിയില്‍ പോയപ്പോള്‍ അരുള്‍കുമാരന്‍ അവിടെ വച്ച് അശ്ലീലചിത്രം പകര്‍ത്തി. സംഭവം നടന്ന് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ യുവതിയും കുടുംബവും വീട് ഒഴിഞ്ഞ് സ്വന്തം നാട്ടിലേക്ക് താമസം മാറി. പിന്നീട് യുവതിയുടെ നാട്ടില്‍ എത്തിയ അരുള്‍കുമാരന്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും താന്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ അശ്ലീല വെബ്സൈറ്റില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തുകയും ചെയ്തു.

മാത്രമല്ല, ഇയാളുടെ പിതാവും മാതാവും സഹോദരിയും പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും കുടുംബം പറയുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് തേനി എസ് പിക്ക് പീഡനം സംബന്ധിച്ച് പരാതി നല്‍കുകയും തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Keywords:  Teacher arrested for molesting woman, Chennai, News, Local News, Molestation, Arrested, Teacher, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia