Health | അമിതമായി ചായ കുടിക്കുന്നവരാണോ? ഈ അപകട സാധ്യതകള്‍ അറിയണം
Dec 22, 2022, 18:41 IST
ന്യൂഡെല്‍ഹി: (www.kvartha.com) ലോകത്തിലെ ഏറ്റവും ജനപ്രിയമായ പാനീയങ്ങളില്‍ ഒന്നാണ് ചായ. ചെറിയ പനിയും ജലദോഷവും ചികിത്സിക്കാന്‍ ചായ പരമ്പരാഗതമായി ഉപയോഗിക്കാറുണ്ട്. ശൈത്യകാലത്ത് ചായയുടെ അളവ് പലര്‍ക്കും കൂടുതലായിരിക്കും. ഓരോ തരം ചായയും നിരവധി ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞതാണ്. എന്നാല്‍ അമിതമായി ചായ കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ധാരാളം ചായ കുടിക്കുന്നതിന്റെ പാര്‍ശ്വഫലങ്ങള്‍
ഉത്കണ്ഠയും സമ്മര്‍ദവും:
കഫീന്‍ തേയിലകളിലെ ജൈവ ഘടകമാണ്. എന്നാല്‍ അളവില്‍ കഫീന്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഭീഷണിയാകുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കഫീന്‍ അമിതമായി കഴിക്കുന്നത് പിരിമുറുക്കം, ഉത്കണ്ഠ, അസ്വസ്ഥത എന്നിവ വര്‍ധിപ്പിക്കാന്‍ ഇടയാക്കും.
മലബന്ധം:
ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും മലബന്ധം ഉണ്ടാക്കുകയും ചെയ്യുന്ന തിയോഫിലിന്‍ എന്ന പദാര്‍ത്ഥം ചായയില്‍ അടങ്ങിയിട്ടുണ്ട്.
ആസിഡ് റിഫ്‌ലക്‌സ്:
ആസിഡ് റിഫ്‌ലക്‌സ് അഥവാ സാധാരണയായി അസിഡിറ്റി എന്നറിയപ്പെടുന്ന പ്രശ്‌നം, വളരെ അസുഖകരവും വേദനാജനകവുമായ അവസ്ഥയാണ്. ചായയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ നിലവിലുള്ള ആസിഡ് റിഫ്‌ലക്‌സ് ബാലന്‍സ് വഷളാക്കുകയോ നെഞ്ചെരിച്ചില്‍ ഉണ്ടാക്കുകയോ ചെയ്യും. കൂടാതെ, കഫീന്‍ ആമാശയത്തിലെ ആസിഡിന്റെ മൊത്തത്തിലുള്ള അളവ് വര്‍ധിപ്പിക്കാനും ഇടയാക്കും.
ഉറക്കക്കുറവ്:
ചായയിലെ കഫീന്‍ എല്ലാവരുടെയും ഉറക്ക ശീലങ്ങളെയും ബാധിക്കും, ക്ഷീണം, ഓര്‍മക്കുറവ്, ശ്രദ്ധക്കുറവ് തുടങ്ങിയ നിരവധി മാനസിക അവസ്ഥകള്‍ ഉറക്കക്കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഗര്‍ഭാവസ്ഥയിലെ സങ്കീര്‍ണതകള്‍:
ചായ ഗര്‍ഭം അലസലിനോ അല്ലെങ്കില്‍ കുറഞ്ഞ ശിശു ജനന ഭാരത്തിനോ ഇടയാക്കും. ഗര്‍ഭകാലത്ത് ചായ ഒട്ടും കുടിക്കാതിരിക്കുന്നതാണ് ഉചിതം.

Keywords: Latest-News, National, Top-Headlines, New Delhi, Food, Health & Fitness, Health, Issue, Tea Side Effects: Risks Of Drinking Too Much Chai.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.