ഐടി ജോലികളുടെ ഭാവി ശോഭനമാണെന്ന് ഈ കണക്കുകൾ പറയും! സാമ്പത്തിക വർഷത്തിൽ 1,03,546 ജീവനക്കാരെ നിയമിച്ച് റെകോർഡ് സൃഷ്ടിച്ച് ടാറ്റ കൺസൾടൻസി സർവീസസ്; മുൻവർഷത്തേക്കാൾ 40000 കൂടുതൽ; ബഹുഭൂരിഭാഗവും പുതുമുഖങ്ങൾ

 


മുംബൈ: (www.kvartha.com 12.04.2022) ഇൻഡ്യയിലെ ഏറ്റവും വലിയ ഐടി സേവന കംപനിയായ ടാറ്റ കൺസൾടൻസി സർവീസസ് (TCS) കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വൻതോതിൽ ജീവനക്കാരെ നിയമിച്ച് റെകോർഡ് സൃഷ്ടിച്ചു. 2022 മാർച് വരെ, ഈ കംപനി ഒരു വർഷത്തിൽ 1,03,546 പേർക്ക് ജോലി (TCS Hiring) നൽകി. കഴിഞ്ഞ വർഷത്തേക്കാൾ 40,000 കൂടുതലാണിത്. ഒരു പാദവർഷത്തിലെ നിയമനങ്ങളുടെ എണ്ണം പരിശോധിച്ചാൽ, ടിസിഎസ് അതിലും റെകോർഡ് സൃഷ്ടിച്ചു. ഈ സമയത്ത് 35,209 ജീവനക്കാരെ നിയമിച്ചു.
                      
ഐടി ജോലികളുടെ ഭാവി ശോഭനമാണെന്ന് ഈ കണക്കുകൾ പറയും! സാമ്പത്തിക വർഷത്തിൽ 1,03,546 ജീവനക്കാരെ നിയമിച്ച് റെകോർഡ് സൃഷ്ടിച്ച് ടാറ്റ കൺസൾടൻസി സർവീസസ്; മുൻവർഷത്തേക്കാൾ 40000 കൂടുതൽ; ബഹുഭൂരിഭാഗവും പുതുമുഖങ്ങൾ

ടിസിഎസ് പുതുമുഖങ്ങൾക്കും ജോലി നൽകുന്നുണ്ട്. 2022 സാമ്പത്തിക വർഷത്തിൽ 78,000 പുതിയ ആളുകൾക്ക് അവസരം നൽകി. ഐടി ജോലികളുടെ ഭാവി ശോഭനമാണെന്നും ഈ മേഖലയിൽ ആളുകൾക്ക് നല്ല ജോലികൾ ലഭിക്കുന്നുണ്ടെന്നും ടിസിഎസിന്റെ ഈ നീക്കം കാണിക്കുന്നു.

ടാറ്റയുടെ ഏറ്റവും ഉയർന്ന വരുമാനമുള്ള കംപനികളിൽ ഒന്നാണ് ടിസിഎസ്. ഇതിന്റെ സ്റ്റോക് എല്ലായ്പ്പോഴും ഓഹരി വിപണിയിൽ ഉയർന്നതാണ്. 2022 മാർച് അവസാനം വരെ ടിസിഎസിന്റെ വരുമാനം 50,591 കോടി രൂപയായിരുന്നുവെന്ന് 'മണികൺട്രോൾ' റിപോർട് പറയുന്നു. കഴിഞ്ഞ ഒരു വർഷത്തെ അപേക്ഷിച്ച് 15.8% കൂടുതലാണ്.

മൊത്തം സാമ്പത്തിക വർഷത്തിലെ വരുമാനം 191,754 കോടി രൂപയാണ്. ഇത് മുൻവർഷത്തേക്കാൾ 16.8 ശതമാനം കൂടുതലാണ്. മാന്യമായ വളർചയും എക്കാലത്തെയും ഉയർന്ന വരുമാനവും കൂട്ടിക്കൊണ്ടുതന്നെ ശക്തമായ നിലയിലാണ് 2022 സാമ്പത്തിക വർഷം അവസാനിപ്പിക്കുന്നതെന്ന് കംപനിയുടെ ചീഫ് എക്സിക്യൂടീവ് ഓഫീസറും മാനജിംഗ് ഡയറക്ടറുമായ രാജേഷ് ഗോപിനാഥൻ പ്രസ്താവനയിൽ പറഞ്ഞു.

Keywords:  News, National, Top-Headlines, Record, Mumbai, India, Workers, TCS, TCS hires record 1,03,546 employees in 2021-22.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia