SWISS-TOWER 24/07/2023

Complaint | 800 തൊഴിലാളികളോട് ജോലിയിൽ നിന്ന് പിരിഞ്ഞുപോകാൻ സ്ഥാപനം നിർബന്ധിച്ചതായി പരാതി; അവർക്ക് സ്ഥലം മാറിപോകാൻ താൽപര്യമില്ലെന്ന് കലക്ടർ

 
Tata Electronics Forces 800 Workers to Resign
Tata Electronics Forces 800 Workers to Resign

Image Credit: Website/ Tata Projects

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● തൊഴിലാളികൾ പ്രതിസന്ധിയിലായി.
● ഡിവികെ ഇക്കാര്യം ജില്ലാ കലക്ടറെ അറിയിച്ചു.
● സെപ്റ്റംബറിൽ പ്ലാന്റിൽ തീപിടിത്തമുണ്ടായിരുന്നു 

കൃഷ്ണഗിരി: (KVARTHA) ഹൊസൂരിൽ സ്ഥിതി ചെയ്യുന്ന ടാറ്റാ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡിൽ (TEPL) ജോലി ചെയ്യുന്ന 800-ലധികം കരാർ തൊഴിലാളികളോട് പത്ത് ദിവസത്തിനുള്ളിൽ ജോലി രാജിവെക്കാൻ ആവശ്യപ്പെട്ടതായി പ്രമുഖ സാമൂഹ്യ സംഘടനയായ ദ്രാവിഡർ വിടുതലൈ കഴകം (ഡിവികെ) ആരോപിച്ചു. ഈ വിഷയത്തിൽ ജില്ലാ കലക്ടർ കെ എം സരയുവിന് ഡിവികെ നിവേദനം നൽകിയിട്ടുണ്ട്.

Aster mims 04/11/2022

കൂതനപ്പള്ളിയിലെ ഒരു കൺസൾട്ടൻസി കമ്പനി ടിഇപിഎലിലേക്ക് പ്രദേശവാസികളെ വ്യാപകമായി റിക്രൂട്ട് ചെയ്ത് പിന്നീട് പിരിച്ചുവിട്ടതായി ഡിവികെ കൃഷ്ണഗിരി ജില്ലാ പ്രസിഡന്റ് പി വഞ്ജിനാഥൻ ജില്ലാ കലക്ടർക്ക്  നൽകിയ നിവേദനത്തിൽ പറയുന്നു. നാഗമംഗലം, ഉദ്ദാനപള്ളി, അയ്യർണപ്പള്ളി പഞ്ചായത്തുകളിൽ നിന്നായി 1200-ഓളം പേരെ കമ്പനിയിൽ ജോലിക്ക് എടുത്തെങ്കിലും, കഴിഞ്ഞ ഒരു മാസത്തിനിടെ മുൻകൂർ നോട്ടീസ് നൽകാതെ 800 പേരെ പിരിച്ചുവിട്ടതായി അദ്ദേഹം പറഞ്ഞു. 

ഇതിൽ 300-ലധികം പേരോട് സ്വമേധയാ വിരമിക്കുന്നതായി കത്ത് നൽകാൻ നിർബന്ധിച്ചു. പ്ലാന്റിനായി ഭൂമി വിറ്റഴിച്ച നിരവധി പേരെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. ഏകദേശം മൂന്ന് വർഷമായി ജോലി ചെയ്തിരുന്ന ഇവർക്ക് ജോലി നഷ്ടമായതോടെ പ്രദേശവാസികൾ വലിയ പ്രതിസന്ധിയിലായി. ജില്ലാ ഭരണകൂടവും സംസ്ഥാന സർക്കാരും ഇടപെട്ട് ഇവർക്ക് ജോലി ഉറപ്പാക്കണമെന്നാണ് വഞ്ജിനാഥന്റെ ആവശ്യം.

അതേസമയം തൊഴിലാളികൾക്ക് കമ്പനി മറ്റ് പ്ലാന്റുകളിലേക്ക് മാറാനുള്ള അവസരം നൽകിയിട്ടുണ്ടെന്നും എന്നാൽ സ്ഥലം മാറാൻ തയ്യാറല്ലാത്തവർ ജോലി രാജിവച്ചിരിക്കാമെന്നുമാണ് കലക്ടർ പറയുന്നത്. ഹൊസൂരിലെ ടാറ്റ ഇലക്ട്രോണിക്സ് പ്ലാന്റിൽ സെപ്റ്റംബർ മാസത്തിൽ ഉണ്ടായ വൻ തീപിടിത്തമാണ് പ്രതിസന്ധിക്ക് കാരണമായത്. സംഭവസമയത്ത് പ്ലാന്റിൽ നിരവധി ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും ഗുരുതരമായ പരിക്കേറ്റിട്ടില്ല. 

തീപിടുത്തത്തിന് കാരണം അനോഡൈസിംഗ് പ്ലാൻ്റിലെ തെർമോസ്റ്റാറ്റ് നിയന്ത്രണത്തിലെ പരാജയമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവം ഐഫോൺ നിർമ്മാണത്തിനായി കമ്പനി ആരംഭിച്ച പുതിൽ പദ്ധതിക്ക് വലിയ വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. ഫാക്‌ടറിയിൽ ആപ്പിൾ ഐഫോണിൻ്റെ ഘടകങ്ങളാണ് നിർമിക്കുന്നത്. ഇലക്ട്രോണിക്സ് നിർമാണമേഖലയിൽ ടാറ്റ ഗ്രൂപ്പിൻ്റെ അവിഭാജ്യഘടകം കൂടിയാണ് ഈ പ്ലാന്റ്.

#TataElectronics #JobLoss #WorkerRights #Hosur #TamilNadu #FactoryFire

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia