തേജ്പാലിന്റെ കസ്റ്റഡി കാലാവധി നീട്ടി

 


പനാജി: തെഹല്‍ക്ക മുഖ്യ പത്രാധിപരായിരുന്ന തരുണ്‍ തേജ്പാലിന്റെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് കൂടി നീട്ടി. തെഹല്‍ക്കയിലെ ജൂനിയര്‍ പത്രാധിപരായി ജോലിചെയ്തിരുന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്ന തേജ്പാലിന്റെ കസ്റ്റഡി കാലാവധി എട്ടുദിവസത്തേക്ക് നീട്ടിക്കിട്ടാന്‍  പ്രോസിക്യൂഷന്‍ ഗോവ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു . ശനിയാഴ്ച രാവിലെ പനാജി കോടതിയില്‍ തേജ്പാലിനെ ഹാജരാക്കിയപ്പോഴാണ് പോലീസ് അപേക്ഷ നല്‍കിയത്.

തേജ്പാലിനെ ഗോവ മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയി ഡിഎന്‍എ, പൊട്ടെന്‍സി എന്നീ പരിശോധനകള്‍ക്ക് വിധേയനാക്കി. ഗോവയിലെ സ്റ്റാര്‍ ഹോട്ടലില്‍ തേജ്പാലിനെ തെളിവെടുപ്പിന് കൊണ്ടുപോവുകയും ചെയ്തു.

 ബലാത്സംഗം, സ്ത്രീകളുടെ മാന്യത ലംഘിക്കല്‍ എന്നീ കുറ്റങ്ങളാണ് ഗോവ ക്രൈംബ്രാഞ്ച് തേജ്പാലിനെതിരെ ചുമത്തിയിട്ടിള്ളത്. പനാജി സെഷന്‍സ് കോടതിയില്‍ തേജ്പാല്‍ നല്‍കിയിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ  തള്ളിയതിനെ തുടര്‍ന്നായിരുന്നു  അറസ്റ്റ്.

തേജ്പാലിന്റെ കസ്റ്റഡി കാലാവധി നീട്ടി

അതേസമയം, തെഹല്‍ക മുന്‍ മാനേജിങ് എഡിറ്റര്‍ ഷോമാ ചൗധരി കോടതിയില്‍ മൊഴിനല്‍കി. കേസില്‍ തുമ്പുണ്ടാക്കാനായി  നേരത്തെ ഷോമാ ചൗധരിയുടെ ലാപ്ടോപ് പോലീസ് പിടിച്ചെടുത്ത് പരിശോധനകള്‍ നടത്തിയിരുന്നു.

പരാതിക്കാരിയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പരാതിയില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ ഷോമ ശ്രമിച്ചതായുള്ള ആരോപണം ഉയര്‍ന്നിരുന്നു. ഈ ആരോപണത്തെ തുടര്‍ന്നാണ് ഷോമ മാനേജിംഗ് എഡിറ്റര്‍ സ്ഥാനം രാജിവെച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
വികലാംഗനായ വയോധികനെ ഡോക്ടറും ജീവനക്കാരും ആശുപത്രിയില്‍ നിന്ന് തള്ളിപ്പുറത്താക്കി

Keywords:  Tehelka, Tarun Tejpal's remand extended by four days,Custody, Girl, Accused, Police, Medical College, Crime Branch, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia