SWISS-TOWER 24/07/2023

Attack | പാകിസ്താൻ അതിർത്തിക്കടുത്തുള്ള താൺ തരൺ പൊലീസ് സ്റ്റേഷന് നേരെ റോക്കറ്റ് ലോഞ്ചർ ആക്രമണം; ആളപായമില്ല

 


ADVERTISEMENT

അമൃത്സർ: (www.kvartha.com) പഞ്ചാബിലെ അതിർത്തി ജില്ലയായ താൺ തരണിലെ പൊലീസ് സ്റ്റേഷനിൽ അജ്ഞാതർ റോക്കറ്റ് ലോഞ്ചർ ഉപയോഗിച്ച് ആക്രമണം നടത്തി. പുലർച്ചെ ഒരു മണിയോടെയാണ് താൺ തരണിലെ അമൃത്‌സർ-ബട്ടിൻഡ ദേശീയ പാതയിലുള്ള സർഹാലി പൊലീസ് സ്‌റ്റേഷനിൽ റോക്കറ്റ് ലോഞ്ചർ പതിച്ചത്.

ആക്രമണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഏജൻസികളെയും അറിയിച്ചിട്ടുണ്ട്. ആക്രമണം നടക്കുമ്പോൾ ആറ് പൊലീസുകാരാണ് സ്റ്റേഷനിൽ ഉണ്ടായിരുന്നത്.
                   
Attack | പാകിസ്താൻ അതിർത്തിക്കടുത്തുള്ള താൺ തരൺ പൊലീസ് സ്റ്റേഷന് നേരെ റോക്കറ്റ് ലോഞ്ചർ ആക്രമണം; ആളപായമില്ല

സർഹാലി പൊലീസ് സ്റ്റേഷന്റെ സായാഹ്ന കേന്ദ്രത്തിന്റെ പ്രധാന ഗേറ്റിൽ ഗ്രനേഡ് പോലുള്ള സ്‌ഫോടകവസ്തു വീണതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. തുടർന്ന് പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കെട്ടിടത്തിന്റെ ഭിത്തിക്കും ചില്ലുകൾക്കും കേടുപാടുകൾ സംഭവിച്ചു.

പൊലീസ് സ്റ്റേഷനുള്ളിൽ നിന്ന് റോക്കറ്റും ദേശീയപാതയിൽ നിന്ന് പൈപ്പ് പോലോത്ത വസ്തുവും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ആരാണ് ആക്രമണം നടത്തിയതെന്നും അക്രമിയുടെ ഉദ്ദേശ്യം എന്താണെന്നും ഇതുവരെ അറിവായിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും ഇതുവരെ രംഗത്തെത്തിയിട്ടില്ല. സംഭവത്തിൽ ആർക്കും പരിക്കോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

പാകിസ്ഥാൻ അതിർത്തിക്കടുത്താണ് താൺ തരൺ സ്ഥിതി ചെയ്യുന്നത്. വാഗാ അതിർത്തിയിൽ നിന്ന് താൺ തരണിലേക്കുള്ള ദൂരം 43.6 കിലോമീറ്ററാണ്. അമൃത്സറിനും താൺ തരണിനുമിടയിലുള്ള ദൂരം വെറും 25 കിലോമീറ്ററാണ്. ഈ വർഷം മെയ് മാസത്തിൽ പഞ്ചാബിലെ മൊഹാലിയിലുള്ള പൊലീസ് ഇന്റലിജൻസ് ആസ്ഥാനം റോക്കറ്റ് ലോഞ്ചർ ഉപയോഗിച്ച് ആക്രമിച്ചിരുന്നു.

Keywords: Tarn Taran Police Station attacked with rocket launcher, National,News,Top-Headlines,Latest-News,Punjab,Pakistan,Police Station,Rocket attack.
  

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia