സിബിഎസ്ഇ സിലബസില്‍ നിന്ന് 30 ശതമാനം ഒഴിവാക്കിയതിന് പ്രതികരണവുമായി നടി തപ്‌സി

 


ADVERTISEMENT

മുംബൈ: (www.kvartha.com 09.07.2020) കോവിഡ് പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് പഠനഭാരം കുറക്കുന്നതിനായി സിലബസില്‍ നിന്ന് 30 ശതമാനം ഒഴിവാക്കയിരുന്നു. ഇതിനെതിരെ ് പ്രതികരണവുമായി നടി തപ്‌സി പന്നു.
'ഔദ്യോഗിക പ്രഖ്യാപനം ഞാന്‍ അറിയാതെ പോയതാണോ അതോ മൂല്യങ്ങളൊന്നും ഭാവിയില്‍ നമുക്ക് ആവശ്യമില്ലേ? വിദ്യാഭ്യാസത്തില്‍ വിട്ടുവീഴ്ച ചെയ്താല്‍ പിന്നെ ഭാവിയില്ല' എന്നാണ് സിബിഎസിഇ സിലബസ് വെട്ടിക്കുറച്ച വാര്‍ത്ത ഷെയര്‍ ചെയ്ത് തപ്‌സി പന്നു വ്യക്തമാക്കിയത്.

സിബിഎസ്ഇ സിലബസില്‍ നിന്ന് 30 ശതമാനം ഒഴിവാക്കിയതിന് പ്രതികരണവുമായി നടി തപ്‌സി


സയന്‍സ് സിലബസില്‍ നിന്ന് ജനാധിപത്യ അവകാശങ്ങള്‍, ഇന്ത്യയിലെ ഭക്ഷ്യസുരക്ഷ, ഫെഡറലിസം, പൗരത്വവും മതേതരത്വവും തുടങ്ങിയ പാഠഭാഗങ്ങളാണ് ഒഴിവാക്കിയത്. പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്ന്
ചില ഭാഗങ്ങള്‍ ഒഴിവാക്കിയതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

കോവിഡിന്റെ പേര് പറഞ്ഞ് പ്രത്യേക പാഠഭാഗങ്ങള്‍ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഞെട്ടിപ്പിക്കുന്നതാണെന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചത്.




Keywords:  India, National, News, Bollywood, CBSE, Mumbai, Actress, Tapsi responds against CBSE decision
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia