അവാര്‍ഡ് നേടാനായി ടാങ്കില്‍ വിഷം കലര്‍ത്തിയ യുവാവ് അറസ്റ്റില്‍

 


ചെന്നൈ: അവാര്‍ഡ് നേടാനായി പൊതുജനങ്ങള്‍ക്കുള്ള ടാങ്കില്‍ വിഷം കലര്‍ത്തിയ യുവാവ് അറസ്റ്റില്‍. തമിഴ്‌നാട്ടിലെ ധര്‍മ്മപുരിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.

ധര്‍മ്മപുരി സ്വദേശിയും ടാങ്ക് ഓപ്പറേറ്ററുമായ  അന്‍പഴകന്‍(37 ) ആണ് അറസ്റ്റിലായത്. പൊതുജനങ്ങള്‍ക്കുള്ള കുടിവെള്ള ടാങ്കില്‍ വിഷം കലര്‍ത്തിയ ശേഷം അന്‍പഴകന്‍ നാട്ടുകാരുടെ  രക്ഷകനായി അവതരിച്ച് മുഖ്യമന്ത്രി ജയലളിതയുടെ അവാര്‍ഡ് നേടാന്‍ ശ്രമിക്കുകയായിരുന്നു.

ധര്‍മ്മപുരിയിലെ പിക്കിലി ഗ്രാമത്തില്‍ 15,000 ഗ്രാമവാസികള്‍ ഉപയോഗിക്കുന്ന വാട്ടര്‍ടാങ്കില്‍ വിഷാംശം കണ്ടെത്തിയ വിജയ് എന്ന യുവാവിന് മുഖ്യമന്ത്രി ജയലളിത ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കിയിരുന്നു. ഇതില്‍ പ്രചോദിതനായ അന്‍പഴകന്‍  അവാര്‍ഡ് നേടാനായി ടാങ്കില്‍ വിഷം കലര്‍ത്തുകയായിരുന്നു.

അവാര്‍ഡ് നേടാനായി ടാങ്കില്‍ വിഷം കലര്‍ത്തിയ യുവാവ് അറസ്റ്റില്‍അതിനുശേഷം  അപരിചിതനായ ഒരാള്‍ ടാങ്കില്‍ വിഷം കലര്‍ത്തുന്നത് കണ്ടുവെന്ന പരാതിയുമായി അന്‍പഴകന്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. ടാങ്കില്‍ വിഷം കലര്‍ത്തിയ വിവരം അറിയിച്ച് തങ്ങളുടെ ജീവന്‍ രക്ഷിച്ച അന്‍പഴകിനെ ജനങ്ങള്‍ ആദരവ് കൊണ്ട് മൂടുകയും ചെയ്തു.

തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ച പോലീസ് ഒരു വളം
വില്‍പനശാലയില്‍ ചെന്ന് അന്വേഷിച്ചപ്പോള്‍ അംഗവൈകല്യം ഉള്ള ഒരാള്‍ നാലു കിലോ തിമേറ്റ് എന്ന കീടനാശിനി കടയില്‍ നിന്നും വാങ്ങിയതായി അറിയാന്‍ കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്‍പഴകനെ ചോദ്യം ചെയ്തപ്പോഴാണ് കള്ളി വെളിച്ചത്തായത്. കോടതിയില്‍ ഹാജരാക്കിയ അന്‍പഴകനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
ഭര്‍തൃമതിയെ മര്‍ദിച്ചതിന് 3 പേര്‍ക്കെതിരെ കേസ്

Keywords:  Anpazhakan,Tank operator poisons drinking water 'to get reward from Tamil Nadu CM',Chennai, Youth, Arrest, Police, Complaint, Police Station, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia