റോഡരികിലെ അഴുക്കുചാലില്‍ പെട്ടിയില്‍ അടച്ച നിലയില്‍ യുവതിയുടെ മൃതദേഹം; ദുരൂഹം
Feb 8, 2022, 08:39 IST
തിരുപ്പൂര്‍: (www.kvartha.com 08.02.2022) വഴിയില്‍ ഉപേക്ഷിച്ച പെട്ടിയില്‍ (സൂട്കേസ് - Suitcase) അടച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. റോഡരികിലെ അഴുക്കുചാലിലാണ് പെട്ടിയില്‍ മൃതദേഹം കണ്ടെത്തിയത്. തിരുപ്പൂരിലാണ് സംഭവം.
ധാരാപുരം റോഡില്‍ പൊല്ലികാളിപാളയത്തിനു സമീപം പുതുതായി നിര്‍മിച്ച നാലുവരിപ്പാതയോടു ചേര്‍ന്നുള്ള അഴുക്കുചാലിലാണ് 25 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതി ധരിച്ചത് നൈറ്റ് ഡ്രസാണെന്നും കൈയില്‍ ടാറ്റു പതിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
അഴുക്കുചാലില്‍ രക്തക്കറയോട് കൂടിയ പെട്ടി കിടക്കുന്നത് കണ്ട നാട്ടുകാരാണ് തിരുപ്പൂര്‍ റൂറല്‍ പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ദുരൂഹ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.