Liquor Shops | സ്റ്റാലിന്റെ നിര്‍ദേശം പാലിച്ച് ടാസ്മാക്; 500 മദ്യശാലകള്‍ക്ക് പൂട്ട് വീഴും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com) തമിഴ്‌നാട് സ്റ്റേറ്റ് മാര്‍കറ്റിങ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (ടാസ്മാക്) കീഴിലുള്ള റീടെയില്‍ മദ്യശാലകള്‍ ജൂണ്‍ 22 മുതല്‍ അടച്ചുപൂട്ടും. വ്യാഴാഴ്ച മുതല്‍ 500 മദ്യശാലകള്‍ അടച്ചു പൂട്ടാന്‍ തമിഴ്‌നാട് ഉത്തരവിറക്കി. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിര്‍ദേശപ്രകാരം ടാസ്മാക് കോര്‍പറേഷനാണ് ഉത്തരവ് ഇറക്കിയത്. 
Aster mims 04/11/2022

ഘട്ടം ഘട്ടമായി മദ്യശാലകളുടെ എണ്ണം കുറയ്ക്കാനുള്ള സര്‍കാര്‍ തീരുമാനത്തിന്റെ ഭാഗമായും രണ്ട് ജില്ലകളില്‍ വിഷമദ്യ ദുരന്തം ഉണ്ടായതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങളുടെയും കൂടി പശ്ചാത്തലത്തിലാണ് നടപടി. മദ്യശാലകള്‍ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 20ന് തന്നെ ഉത്തരവ് ഇറങ്ങിയിരുന്നതായി ടാസ്മാക് അറിയിച്ചു.

ചെന്നൈയില്‍ മാത്രം 138 മദ്യശാലകളാണ് പൂട്ടുക. കോയമ്പതൂര്‍ മേഖലയില്‍ 138 ഉം മധുരയില്‍ 125ഉം മദ്യശാലകള്‍ അടച്ചിടും. എക്‌സൈസ് മന്ത്രി സെന്തില്‍ ബാലാജി ഇത് സംബന്ധിച്ച നിര്‍ദേശം കഴിഞ്ഞ ഏപ്രിലില്‍ നല്‍കിയിരുന്നു. തുടര്‍ന്ന് കച്ചവടം കുറവുള്ളവയും ജനവാസ മേഖലകള്‍, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സമീപത്തെ 500 മദ്യശാലകള്‍ തിരിച്ചറിഞ്ഞിരുന്നു. ഇവയാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. 

ഇതോടെ ജോലി നഷ്ടമാകുന്ന 1500 ഓളം പേരെ പുനര്‍ വിന്യസിക്കുമെന്ന് കോര്‍പറേഷന്‍ അറിയിച്ചു.  സംസ്ഥാനത്ത് ആകെ 5329 ഔട് ലെറ്റുകളാണ് നിലവിലുള്ളത്.

Liquor Shops | സ്റ്റാലിന്റെ നിര്‍ദേശം പാലിച്ച് ടാസ്മാക്; 500 മദ്യശാലകള്‍ക്ക് പൂട്ട് വീഴും



Keywords:  News, National, National-News, Chennai-News, Tamil Nadu, Shut Down, TASMAC, Liquor Shops, June 22, MK Stalin, Tamil Nadu to shut down 500 TASMAC liquor shops from 22 June onwards.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia