SWISS-TOWER 24/07/2023

അമ്മ ഉപ്പ് കേരളത്തിലേക്കും; കുറഞ്ഞ വിലയ്ക്ക് രാജ്യവ്യാപകമായി വിപണിയിലിറക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 06.09.2015) തമിഴ്‌നാട്ടിന് പുറത്തേക്കും അമ്മ ഉത്പന്നങ്ങള്‍ വ്യാപിപ്പിക്കാന്‍ ജയലളിത സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി അമ്മ ഉപ്പ് രാജ്യവ്യാപകമായി വിതരണത്തിനെത്തും. കേരളമടക്കം ഡല്‍ഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കുറഞ്ഞ വിലയ്ക്ക് ഉപ്പ് ഉടന്‍ വിപണിയിലിറക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.

നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ ഓഗസ്റ്റ് വരെ 6760 മെട്രിക് ടണ്‍ ഉപ്പ് തമിഴ്‌നാട്ടില്‍ വിറ്റഴിച്ചതായും സര്‍ക്കാര്‍ സഭയെ അറിയിച്ചു.

ഡബിള്‍ ഫോര്‍ട്ടിഫൈഡ് ഉപ്പ് (25 രൂപ), ലോ സോഡിയം (21 രൂപ), അയോഡൈസ്ഡ് ഉപ്പ് (14 രൂപ) എന്നിങ്ങനെ മൂന്ന് ഇനങ്ങളാണ് അമ്മ ബ്രാന്‍ഡില്‍ പുറത്തിറക്കുന്നത്. ഉപ്പിന് പുറമെ അമ്മ ബ്രാന്‍ഡില്‍ ഹോട്ടലുകള്‍, കുപ്പിവെള്ളം, സിമെന്റ് എന്നിവ ഇറങ്ങുന്നുണ്ട്.
   
അമ്മ ഉപ്പ് കേരളത്തിലേക്കും; കുറഞ്ഞ വിലയ്ക്ക് രാജ്യവ്യാപകമായി വിപണിയിലിറക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍


SUMMARY: The brand Amma would soon see a pan-India expansion, with the Tamil Nadu goverment's Tamil Nadu Salt Corporation (TNSC) planning to launch sales of Amma saltall over India. According to state government's policy note for the year 2015-16, the sale of Amma salt will be launched in Delhi, Gujarat, Rajasthan, Maharashtra, Punjab, Karnataka, Kerala, Andhra Pradesh, Haryana and Uttar Pradesh shortly.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia