Arrested | മദ്യവില്‍പനശാലയുടെ ചുമര്‍ തുരന്ന് അകത്തുകടന്ന കള്ളന്‍മാര്‍ മോഷണശേഷം അടിച്ചുപൂസായി ബോധമില്ലാതെ കിടന്നു; കയ്യോടെ പൊക്കി പൊലീസ്

 


ADVERTISEMENT

ചെന്നൈ: (www.kvartha.com) മദ്യവില്‍പനശാലയുടെ ചുമര്‍ തുരന്ന് അകത്തുകടന്ന കള്ളന്മാരെ കയ്യോടെ പൊക്കി പൊലീസ്. മോഷണത്തിന് ശേഷം അടിച്ചൂപൂസായി അകത്തുകുടുങ്ങിയതാണ് ഇവര്‍ക്ക് വിനയായത്. 

Arrested | മദ്യവില്‍പനശാലയുടെ ചുമര്‍ തുരന്ന് അകത്തുകടന്ന കള്ളന്‍മാര്‍ മോഷണശേഷം അടിച്ചുപൂസായി ബോധമില്ലാതെ കിടന്നു; കയ്യോടെ പൊക്കി പൊലീസ്

ചെന്നൈ പള്ളിക്കരണി സ്വദേശി സതീഷ്, വിലുപ്പുറം സ്വദേശി മുനിയന്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. തമിഴ്നാട് തിരുവള്ളൂര്‍ ജില്ലയില്‍ കരവട്ടിയിലെ സര്‍കാര്‍ ഉടമസ്ഥതയിലുള്ള ടാസ്മാക് മദ്യക്കടയില്‍ കഴിഞ്ഞദിവസമാണ് സംഭവം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ജീവനക്കാര്‍ മദ്യക്കട അടച്ചു പോയശേഷമാണ് ഒരുവശത്തെ ചുമര്‍ തുരന്ന് ഇരുവരും അകത്ത് പ്രവേശിച്ചത്. തുടര്‍ന്ന് മേശവലിപ്പിലുണ്ടായിരുന്ന പണം എടുത്ത് പുറത്തുകടക്കാന്‍ ഒരുങ്ങുമ്പോഴാണ് മദ്യക്കുപ്പികള്‍ ശ്രദ്ധയില്‍പ്പെട്ടത്. റാകിലിരുന്ന മദ്യമെടുത്തു കഴിച്ച് പൂസായതോടെ പുറത്തിറങ്ങാന്‍ കഴിയാതെ ഇവര്‍ അകത്തു കുടുങ്ങുകയായിരുന്നു.

രാത്രി രണ്ടുമണിയോടെ കരവപ്പെട്ടി പൊലീസിന്റെ പട്രോളിങ് സംഘം കടയുടെ സമീപമെത്തിപ്പോള്‍ ഉള്ളില്‍ നിന്ന് അസാധാരണ ശബ്ദം കേട്ടു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ മുന്നിലെ സിസിടിവി കാമറകളുടെ വയറുകള്‍ മുറിച്ചുമാറ്റിയതായും ഒരുവശത്തെ ചുവര്‍ തുരന്നതായും കണ്ടെത്തി. മദ്യക്കുപ്പികള്‍ താഴെവീഴുന്ന ശബ്ദം ആവര്‍ത്തിച്ചതോടെയാണ് ഉള്ളില്‍ ആളുണ്ടെന്ന് പൊലീസ് ഉറപ്പിച്ചത്.

മദ്യപിച്ച് അബോധാവസ്ഥയിലായ ഇരുവരെയും പൊലീസ് അതേ ദ്വാരത്തിലൂടെ തന്നെ പുറത്തിറക്കി. ഇവരില്‍ നിന്നും 14,000 രൂപ പൊലീസ് കണ്ടെടുത്തു. സ്റ്റേഷനിലെത്തിച്ച രണ്ടുപേരെയും മോഷണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

Keywords: Tamil Nadu: Thieves pass out after gulping pegs at liquor store they came to steal from, arrested, Chennai, Police, Arrested, Robbery, Liquor, CCTV, National.
Aster_MIMS


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia