Teacher Booked | ഭിന്നശേഷിക്കാരായ വിദ്യാര്‍ഥിനികളെ 10 വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; അധ്യാപകനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു

 


ചെന്നൈ: (www.kvartha.com) ഭിന്നശേഷിക്കാരായ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ഒരു പതിറ്റാണ്ടായി ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ശിവഗംഗയിലെ മാനാമധുരയിലെ സിഎസ്ഐ ഹിയറിങ് ഇംപയേര്‍ഡ് ഹയര്‍സെകന്‍ഡറി സ്‌കൂളിലെ അധ്യാപകനായ ആല്‍ബര്‍ട് എബ്രഹാമിനെതിരെയാണ് തമിഴ്‌നാട് പൊലീസ് കേസെടുത്തത്.

Teacher Booked | ഭിന്നശേഷിക്കാരായ വിദ്യാര്‍ഥിനികളെ 10 വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; അധ്യാപകനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു

മാനാമധുരയില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമുള്ള 80-ലധികം വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ടെന്നാണ് റിപോര്‍ട്. രണ്ട് വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നതായി പരാതി ഉയര്‍ന്നതോടെ, ബധിരരായ അസോസിയേഷന്‍ അംഗങ്ങള്‍ ജൂലൈ 14 ന് പ്രതിഷേധിക്കുകയും ശിവഗംഗ കലക്ടറേറ്റിലും ജില്ലാ വികലാംഗ ഓഫിസിലും പരാതി നല്‍കുകയും ചെയ്തു.

നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് ജൂലൈ 18ന് മാനാമധുര ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ അസോസിയേഷന്‍ വീണ്ടും പ്രതിഷേധ സമരം നടത്തി. അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്നും പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് അമ്പതിലധികം പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു. സ്‌കൂളിലേക്ക് മാര്‍ചും നടത്തി. തുടര്‍ന്ന് വികലാംഗരുടെ സംഘടനാ ഭാരവാഹികള്‍ മാനാമധുര പൊലീസ് ഡിഎസ്പി കണ്ണന്‍, ഇന്‍സ്പെക്ടര്‍ മുത്തു ഗണേഷ് എന്നിവരുമായി ചര്‍ച നടത്തി.

ഇതേത്തുടര്‍ന്ന് ഡിഎസ്പി കണ്ണന്‍, മാനാമധുര തഹസില്‍ദാര്‍ ശാന്തി, വികലാംഗക്ഷേമ ഓഫിസര്‍ കതിര്‍വേല്‍ എന്നിവര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് എബ്രഹാം പത്തുവര്‍ഷത്തിലേറെയായി വിദ്യാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്ന് കണ്ടെത്തിയത്. അധ്യാപകനെതിരെ വകുപ്പുതലത്തിലും പൊലീസ് നടപടിയും സ്വീകരിക്കേണ്ടതുണ്ടെന്ന് അവര്‍ ആവശ്യപ്പെട്ടു.

വിശദമായ അന്വേഷണം നടത്തിയാല്‍ അധ്യാപകന്‍ ശക്തമായ നിയമനടപടി നേരിടേണ്ടിവരുമെന്ന് ഡിഎസ്പി കണ്ണന്‍ ഉറപ്പുനല്‍കി. വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്ന് കതിര്‍വേല്‍ പറഞ്ഞു.

Keywords: Tamil Nadu Teacher Booked Under POCSO for  Abusing Differently-abled Students for 10 Years, Chennai, News, Students, Molestation, Complaint, Police, National.











ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia