Accidental Death | സേലത്ത് വാഹനാപകടത്തില്‍ പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ 6 പേര്‍ക്ക് ദാരുണാന്ത്യം; 2 പേര്‍ക്ക് ഗുരുതര പരുക്ക്

 


ചെന്നൈ:  (www.kvartha.com) സേലത്ത് വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ക്ക് ദാരുണാന്ത്യം. സേലം- ഈറോഡ് ഹൈവേയില്‍ സേലം ജില്ലയിലെ ശങ്കരി മേഖലയില്‍ ബുധനാഴ്ച (06.09.2023) പുലര്‍ചെ നാലോടെയാണ് സംഭവം. എന്‍ഗുരില്‍ നിന്ന് പെരുതുറൈയിലേക്ക് പോവുകയായിരുന്ന എട്ടു പേരാണ് വാനിലുണ്ടായിരുന്നത്.

നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ അമിത വേഗത്തിലെത്തിയ ഒമ്‌നി വാന്‍ ഇടിച്ച് കയറുകയായിരുന്നുവെന്നാണ് വിവരം. ഈറോഡ് ജില്ലയിലെ പെരുതുറൈക്ക് സമീപമുള്ള കുട്ടംപാളയം സ്വദേശികളും ബന്ധുക്കളുമായ സെല്‍വരാജ് (50), അറമുഖം(48), അറമുഖത്തിന്‍െ ഭാര്യ മഞ്ജുള(45), പളനിസ്വാമി(45), പളനിസ്വാമിയുടെ ഭാര്യ പാപ്പാത്തി (40), സഞ്ജന (1) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. വാന്‍ ഡ്രൈവര്‍ വിഗ്നേഷ് (25), മരിച്ച പളനിസ്വാമിയുടെയും പാപ്പാത്തിയുടെയും മകളായ പ്രിയ (21) എന്നിവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. പ്രിയയുടെ മകളാണ് മരിച്ച ഒരു വയസുകാരി സഞ്ജന. മരിച്ച അറമുഖത്തിന്റെ മകനാണ് വിഗ്നേഷ്.

ഒമ്‌നി വാന്‍ ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറിയതിനാല്‍ വാന്‍ പൂര്‍ണമായും തകര്‍ന്നു.

Accidental Death | സേലത്ത് വാഹനാപകടത്തില്‍ പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ 6 പേര്‍ക്ക് ദാരുണാന്ത്യം; 2 പേര്‍ക്ക് ഗുരുതര പരുക്ക്


Keywords: News, National, National-News, Accident-News, Tamil Nadu News, Selam News, Sankari News, Died, Road Accident, Tamil Nadu: Six, including one-year-old, Died in road accident in Salem. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia