Priest arrested | ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ജീവനൊടുക്കിയെന്ന പരാതിയില്‍ ക്ഷേത്ര പൂജാരി അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com) ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ജീവനൊടുക്കിയെന്ന പരാതിയില്‍ ക്ഷേത്ര പൂജാരി അറസ്റ്റില്‍. തമിഴ്‌നാട്ടിലെ പെന്നലൂര്‍ പേടിലെ ക്ഷേത്ര പൂജാരി മുനുസാമിയാണ് അറസ്റ്റിലായത്. സിബി-സി ഐഡി ആണ് ഇയാളെ പിടികൂടിയത്.

സംഭവത്തെ കുറിച്ച് സിബി-സിഐഡി ഉദ്യോഗസ്ഥര്‍ പറയുന്നത്:

'നാഗദോഷം' ഉണ്ടെന്ന് പെണ്‍കുട്ടിയോട് പറഞ്ഞ പൂജാരി അവളെ പലപ്പോഴായി ക്ഷേത്രത്തില്‍ വരുത്തി ബലാത്സംഗം ചെയ്തുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ ഫെബ്രുവരി 14ന് പൂജയില്‍ പങ്കെടുക്കാനായി വെള്ളത്തുകോട്ടയിലെ ക്ഷേത്രത്തില്‍ താമസിച്ച മകള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന് ഫെബ്രുവരി 16ന് നല്‍കിയ പരാതിയില്‍ യുവതിയുടെ പിതാവ് പറഞ്ഞിരുന്നു.

തുടര്‍ന്ന് തിരുവള്ളൂരില്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി ഏതാനും ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് മരിച്ചത്. പിതാവിന്റെ പരാതിയില്‍ സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.

തുടര്‍ന്ന് കാഞ്ചീപുരം ഡെപ്യൂടി പൊലീസ് സൂപ്രണ്ടിന്റെയും തിരുവള്ളൂര്‍ ഇന്‍സ്പെക്ടറുടെയും നേതൃത്വത്തിലാണ് മുനുസാമിയെ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്തു. ബലാത്സംഗം, വഞ്ചന, ആത്മഹത്യാ പ്രേരണ എന്നിവയുമായി ബന്ധപ്പെട്ട ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളും തമിഴ്നാട് സ്ത്രീ പീഡന നിരോധന നിയമത്തിലെ സെക്ഷന്‍ 4 ഉം ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
Aster mims 04/11/2022

Priest arrested | ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ജീവനൊടുക്കിയെന്ന പരാതിയില്‍ ക്ഷേത്ര പൂജാരി അറസ്റ്റില്‍


Keywords: Tamil Nadu priest arrested on charges of molest and abetment to suicide of woman, Chennai, News, Molestation, Arrested, Police, Suicide, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia