MP Died | അബോധാവസ്ഥയില്‍ കണ്ടെത്തിയ ഈറോഡ് എംപി എ ഗണേശമൂര്‍ത്തി അന്തരിച്ചു; ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍; വെള്ളത്തില്‍ കലക്കിയ ഉറക്കഗുളിക മുറിയില്‍നിന്ന് കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം
Mar 28, 2024, 09:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോയമ്പതൂര്‍: (KVARTHA) കഴിഞ്ഞ ദിവസം വീട്ടിനകത്തെ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഈറോഡ് എംപി എ ഗണേശമൂര്‍ത്തി അന്തരിച്ചു. കോയമ്പതൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗണേശമൂര്‍ത്തി ആത്മഹത്യാശ്രമം നടത്തിയെന്ന് റിപോര്‍ടുണ്ടായിരുന്നു.
ഈറോഡ് ശൂരംപട്ടി പൊലീസ് പറയുന്നത്: ഞായറാഴ്ച പുലര്‍ചെ 2.30നു മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗണേശമൂര്‍ത്തിയെ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഈറോഡിലുള്ള ഒരു ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പതൂരിലേക്ക് മാറ്റുകയുമായിരുന്നു. വെള്ളത്തില്‍ കലക്കിയ ഉറക്കഗുളിക മുറിയില്‍നിന്ന് കണ്ടെത്തിയിരുന്നു. അസ്വാഭാവിക സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

പാര്‍ടിക്കുവേണ്ടി ഒട്ടേറെ തവണ ഗണേശമൂര്‍ത്തി ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. 77 കാരനായ എംപി, എംഎല്‍എയും രണ്ടുതവണ എംപിയുമായി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇപ്രാവശ്യം ഈറോഡ് സീറ്റില്‍ ഇന്‍ഡ്യ മുന്നണിയുടെ ഭാഗമായ ഡിഎംകെയാണ് മത്സരിക്കുന്നത്. പകരം തിരുച്ചിറപ്പള്ളി സീറ്റ് ഘടകകക്ഷിയായ എംഡിഎംകെയ്ക്ക് വിട്ടുനല്‍കി. എംഡിഎംകെ നേതാവ് വൈക്കോയുടെ മകനാണ് ഇവിടെ സ്ഥാനാര്‍ഥി.
ഇപ്രാവശ്യവും പാര്‍ടി തനിക്ക് സീറ്റ് നല്‍കുമെന്ന് ഗണേശമൂര്‍ത്തി എല്ലാവരോടും പറഞ്ഞിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാവായ ഗണേശമൂര്‍ത്തിയോട് ആലോചിക്കുക പോലും ചെയ്യാതെയാണ് പാര്‍ടി സീറ്റ് വച്ചുമാറ്റം നടത്തിയതെന്നും പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെന്നും പറയുന്നു. ഇതില്‍ ഗണേശമൂര്‍ത്തി മനോവിഷമത്തില്‍ ആയിരുന്നുവെന്നും പാര്‍ടി പ്രവര്‍ത്തകര്‍ പറയുന്നു.
Keywords: News, National, National-News, Obituary-News, MDMK, Lok Sabha MP, Tamil Nadu, MP, Erode, Died, Chennai News, Cardiac Arrest, Hospitalised, Treatment, Ganeshamurthi, Tamil Nadu MP Ganeshamurthi dies of cardiac arrest.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.