ഭാര്യയുമായുള്ള അവിഹിത ബന്ധം അറിഞ്ഞ് കാമുകനെ കൊലപ്പെടുത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 21.03.2022) ഭാര്യയുമായുള്ള അവിഹിത ബന്ധം അറിഞ്ഞ് കാമുകനെ കൊലപ്പെടുത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. തമിഴ്നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലെ വേലംപാളയത്താണ് സംഭവം. 45 കാരനായ ശശികുമാര്‍ ആണ് ശനിയാഴ്ച അറസ്റ്റിലായത്. ഭാര്യ പ്രിയയ്ക്കും രണ്ട് പെണ്‍മക്കള്‍ക്കും ഒപ്പം തിരുപ്പൂര്‍ നഗരത്തിലാണ് ശിശികുമാര്‍ താമസിച്ചിരുന്നത്.
Aster mims 04/11/2022

ഭാര്യയുമായുള്ള അവിഹിത ബന്ധം അറിഞ്ഞ് കാമുകനെ കൊലപ്പെടുത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ശശികുമാറും പ്രിയയും ഒരു ബനിയന്‍ കംപനിയില്‍ ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ സഹപ്രവര്‍ത്തകനായ തമിഴരശനുമായി പ്രിയ കഴിഞ്ഞ ഒരു വര്‍ഷമായി അവിഹിത ബന്ധത്തിലായിരുന്നുവെന്ന് പൊലീസിനെ ഉദ്ധരിച്ച് ടൈംസ് നൗ റിപോര്‍ട് ചെയ്യുന്നു.

വിവരമറിഞ്ഞ ശശികുമാര്‍ ബന്ധം അവസാനിപ്പിക്കണമെന്ന് ഇരുവര്‍ക്കും മുന്നറിയിപ്പ് നല്‍കി. പ്രിയയുടെ കാമുകന്‍ തമിഴരശന്‍ അമ്മയ്ക്കും രണ്ട് ആണ്‍മക്കള്‍ക്കും ഇളയ സഹോദരനുമൊപ്പം വേലംപാളയത്ത് വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. രണ്ട് വര്‍ഷം മുമ്പ് ഇയാളുടെ ഭാര്യ മരിച്ചിരുന്നു.

തമിഴരശന്റെ വീട്ടില്‍ പ്രിയ പലപ്പോഴും വന്നിരുന്നതായി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 302 (കൊലപാതകത്തിനുള്ള ശിക്ഷ) പ്രകാരമാണ് ശശികുമാറിനെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.

Keywords: Tamil Nadu man arrested for murdering youth, Chennai, Local News, Murder, Police, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script