SWISS-TOWER 24/07/2023

Arrested | നടി ഗൗതമിയുടെ 25 കോടിയുടെ സ്വത്ത് തട്ടിയെടുത്തെന്ന കേസ്; മുഖ്യ പ്രതികള്‍ കുന്നംകുളത്ത് പിടിയില്‍

 


ചെന്നൈ: (KVARTHA) നടി ഗൗതമിയുടെ 25 കോടി മൂല്യമുള്ള സ്വത്ത് തട്ടിയെടുത്തെന്ന കേസിലെ മുഖ്യ പ്രതികള്‍ കുന്നംകുളത്ത് പൊലീസ് പിടിയിലായി. മുഖ്യ പ്രതിയായ അളഗപ്പന്‍, ഭാര്യ നാച്ചിയമ്മാള്‍, മറ്റ് രണ്ട് കുടുംബാംഗങ്ങള്‍ എന്നിവരാണ് ചെന്നൈ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.

സംഘം കുന്നംകുളം ചൂണ്ടലിലെ വാടക വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പ്രാദേശിക മാധ്യമ പ്രവര്‍ത്തകനാണ് ഒളിവിടം ഒരുക്കാന്‍ ഒത്താശ ചെയ്തതെന്നാണ് വിവരം. കഴിഞ്ഞ ദിവസം മദ്രാസ് ഹൈകോടതി അളഗപ്പന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയിരുന്നു. ഇവര്‍ക്കെതിരെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് തിരച്ചില്‍ നോടീസ് പുറപ്പെടുവിച്ചിരുന്നു.

പവര്‍ ഓഫ് അറ്റോണിയുടെ മറവില്‍ സ്വത്ത് തട്ടിയെന്നായിരുന്നു ഗൗതമിയുടെ പരാതി. 25 കോടിയോളം രൂപയുടെ സ്വത്ത് അളഗപ്പന്‍ സ്വന്തം കുടുംബാംഗങ്ങളുടെ പേരിലേക്ക് മാറ്റിയെന്നും 5.96 കോടി രൂപാ ഗൗതമിയുടെ ബാങ്ക് അകൗണ്ടില്‍ നിന്ന് ട്രാന്‍സ്ഫര്‍ ചെയ്തുവെന്നുമാണ് പരാതി. ശ്രീപെരുംപുതൂരില്‍ ഉള്‍പെടെ തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലായുള്ള ഭൂമിയാണ് തട്ടിയെടുക്കപ്പെട്ടതെന്നും താനും മകളും വധഭീഷണി നേരിടുകയാണെന്നും ഗൗതമി പരാതിയില്‍ പറഞ്ഞിരുന്നു.

46 ഏകര്‍ വരുന്ന സ്ഥലം വിറ്റുതരാമെന്ന് പറഞ്ഞ് അഴകപ്പന്‍ എന്ന കെട്ടിട നിര്‍മാതാവും ഭാര്യയും തന്നെ സമീപിക്കുകയായിരുന്നു. വിശ്വസനീയതയോടെ പെരുമാറിയത് കൊണ്ട് അവര്‍ക്ക് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കുകയായിരുന്നു. എന്നാല്‍ വ്യാജ രേഖകളും തന്റെ ഒപ്പും ഉപയോഗിച്ച് അവര്‍ 25 കോടിയുടെ സ്വത്തുക്കള്‍ തട്ടിയെടുത്തിരിക്കുകയാണ് ചെയ്തതെന്നും ഗൗതമി ആരോപിച്ചിരുന്നു.

ബാങ്ക് ഇടപാടുകള്‍ പരിശോധിച്ചത് പ്രകാരം നാല് തട്ടിപ്പുകളാണ് നടന്നത്. 20 വര്‍ഷമായി അംഗമായ ബിജെപിയില്‍ നിന്നും ഈ വിഷയത്തില്‍ പിന്തുണ ലഭിക്കാത്തതിനാല്‍ താന്‍ പാര്‍ടി വിടുന്നുവെന്നും ഗൗതമി അറിയിച്ചിരുന്നു. ചെന്നൈ പൊലീസ് കമിഷണര്‍ക്കായിരുന്നു പരാതി. നവംബര്‍ 11ന് ഗൗതമിയുടെ പരാതിയില്‍ ആറുപേര്‍ക്കെതിരെ കേസ് എടുത്തിരുന്നു.

Arrested | നടി ഗൗതമിയുടെ 25 കോടിയുടെ സ്വത്ത് തട്ടിയെടുത്തെന്ന കേസ്; മുഖ്യ പ്രതികള്‍ കുന്നംകുളത്ത് പിടിയില്‍

 

Keywords: News, National, National-News, Police-News, Tamil Nadu News, Chennai News, Main Accused, Arrested, Actress, Gautami, 25 Crore Property, Theft Case, Complaint, Kunnamkulam News, Help, Madras high Court, Anticipatory Bail, Tamil Nadu: Main accused arrested in actress Gautami's 25 crore property theft case.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia