Accidental Death | ട്രകിന് പിന്നില്‍ ലോറിയിടിച്ച് ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങിയ 6 പേര്‍ക്ക് ദാരുണാന്ത്യം; 5 പേര്‍ക്ക് പരുക്കേറ്റു; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

 


ADVERTISEMENT


ചെന്നൈ: (www.kvartha.com) തമിഴ്‌നാട് ചെങ്കല്‍പട്ട് ജില്ലയിലെ മധുരാന്തഗത്തിന് സമീപം ലോറി മിനി ട്രകില്‍ ഇടിച്ച് ആറ് പേര്‍ക്ക് ദാരുണാന്ത്യം. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ചന്ദ്രശേഖര്‍ (70), ശശികുമാര്‍ (30), ദാമോധരന്‍ (28), ഏഴുമലൈ (65), ഗോകുല്‍ (33), ശേഖര്‍ (55) എന്നിവരാണ് മരിച്ചത്. 
Aster_MIMS

ബുധനാഴ്ച കാര്‍ത്തിക ദീപം ഉത്സവം ആഘോഷിച്ച് തിരുവണ്ണാമലൈ ജില്ലയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിവരാണ് മരിച്ചത്. പുലര്‍ചെ 3.15 ഓടെ മധുരാന്തകത്തിന് സമീപം ജാനകിപുരത്തിന് സമീപം ചെന്നൈ-ട്രിചി ദേശീയപാതയിലാണ് അപകടം. മിനി ട്രകില്‍ 15-ലധികം പേര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. 

മിനിലോറിയില്‍ ഉണ്ടായിരുന്നവര്‍ പല്ലാവരം പൊളിച്ചാലൂര്‍ സ്വദേശികളായ തൊഴിലാളികളാണെന്നും റിപോര്‍ടുകള്‍ പറയുന്നു. പരുക്കേറ്റവരെ ചികിത്സയ്ക്കായി ചെങ്കല്‍പട്ട് സര്‍കാര്‍ ആശുപത്രിയിലേക്ക് മാറ്റി.  പൊലീസ് സംഭവസ്ഥലത്തെത്തി മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടത്തിന് അയച്ചു. 

Accidental Death | ട്രകിന് പിന്നില്‍ ലോറിയിടിച്ച് ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങിയ 6 പേര്‍ക്ക് ദാരുണാന്ത്യം; 5 പേര്‍ക്ക് പരുക്കേറ്റു; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍


തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

Keywords:  News,National,India,Accident,Accidental Death,Death,Vehicles,CM,Condolence, Tamil Nadu: Lorry rams into mini truck in Chengalpattu, 6 died 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia